WORLD
ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മസ്കിൻ്റെ നാസി സല്യൂട്ട്; വിമർശനം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയുണ്ടായ ഇലോൺ മസ്‌കിന്റെ ആംഗ്യങ്ങൾ വിവാദമാകുന്നു. നാസി സല്യൂട്ടിന് സമാനമായ ആംഗ്യമാണ് മസ്ക് വേദിയിൽ കാണിച്ചതെന്നാണ് ഉയരുന്ന വാദം.”ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,” മസ്ക് വേദിയിൽ പറഞ്ഞു, അതിനുശേഷം അദ്ദേഹം വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വിടർത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തു. ഈ ആംഗ്യമാണ് ഇപ്പോൾ വിവാദത്തിന് തിരി തെളിച്ചത്.
Source link