INDIA

വികസനത്തിന് പരിസ്ഥിതി നശിപ്പിക്കരുത്; മറ്റൊരു സ്ഥലം വിമാനത്താവളത്തിന് പരിഗണിക്കണം: വിജയ്

മറ്റൊരു സ്ഥലം വിമാനത്താവളത്തിന് പരിഗണിക്കണം: വിജയ് | മനോരമ ഓൺലൈൻ ന്യൂസ്- Vijay | Parandur Airport Protest | Manorama Online news

വികസനത്തിന് പരിസ്ഥിതി നശിപ്പിക്കരുത്; മറ്റൊരു സ്ഥലം വിമാനത്താവളത്തിന് പരിഗണിക്കണം: വിജയ്

മനോരമ ലേഖകൻ

Published: January 21 , 2025 07:20 AM IST

1 minute Read

തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് പരന്തൂരിൽ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായെത്തിയപ്പോൾ. ചിത്രം: മനോരമ

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ഒരു വർഷം ശേഷിക്കെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങാൻ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പരന്തൂരിലെ പുതിയ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിച്ച നടൻ, അവർക്കു പിന്തുണ വാഗ്ദാനം ചെയ്തു. ഡിഎംകെ പ്രതിപക്ഷത്തായിരുന്നപ്പോൾ കർഷക ആവശ്യങ്ങ‍ൾ പിന്തുണയ്ക്കുകയും വിവിധ പദ്ധതികളെ എതിർക്കുകയും ചെയ്തെങ്കിൽ അധികാരത്തിൽ വന്നപ്പോൾ കർഷക വിരുദ്ധ പദ്ധതികളെ പിന്തുണയ്ക്കുകയാണെന്നു വിജയ് ആരോപിച്ചു.

മധുരയിലെ ടങ്സ്റ്റൺ ഖനന പദ്ധതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. വിമാനത്താവള പദ്ധതിയുടെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണം. എന്തിനാണ് നാടകം കളിക്കുന്നത്? ഇത്തരം നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും 10 മിനിറ്റു മാത്രം നീണ്ട പ്രസംഗത്തിൽ വിജയ് പറഞ്ഞു. വികസന പദ്ധതികൾക്ക് എതിരല്ല. എന്നാൽ പരിസ്ഥിതി നശിപ്പിച്ചുകൊണ്ടാവരുത് വികസനം. വിമാനത്താവള പദ്ധതി പുനഃപരിശോധിക്കണമെന്നും കർഷകരുടെ താൽപര്യങ്ങൾക്ക് കോട്ടം തട്ടാതെ അനുയോജ്യമായ മറ്റൊരു സ്ഥലം പരിഗണിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷമാണു ജനകീയ വിഷയങ്ങളിലെ ഇടപെടൽ. കാഞ്ചീപുരം ജില്ലാ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പുറത്തുനിന്നുള്ളവരെ സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചില്ല. ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള നിർദിഷ്ട വിമാനത്താവളത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ 900 ദിവസത്തിലേറെയായി സമരം ചെയ്യുന്ന പരന്തൂർ, ഏകനാപുരം, നെൽവോയ്, വാളത്തൂർ, മാടപുരം, അക്കമ്മപുരം എന്നിവയുൾപ്പെടെ 13 ഗ്രാമങ്ങളിലെ നിവാസികളെ വിജയ് അഭിസംബോധന ചെയ്തു. 2,172.73 ഹെക്ടറിൽ 29,144 കോടി രൂപയുടെ വിമാനത്താവള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

English Summary:
Actor-politician Vijay at Parandur: DMK ‘staging drama’ with conflicting positions on farmers’ issues, says TVK president

mo-politics-parties-tamizhaga-vetri-kazhagam-tvk 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-entertainment-movie-vijay mo-news-world-countries-india-indianews 3cmt99el2dk5dfi4mf484tqgf mo-news-national-states-tamilnadu


Source link

Related Articles

Back to top button