KERALAM

പി.എസ്.സി രണ്ടു തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക

തിരുവനന്തപുരം; തദ്ദേശ വകുപ്പിലെയും ആയുർവേദ കോളേജിലെയും ഓരോ തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ്‌ വിംഗ് ) ഡ്രാഫ്ട്സ്മാൻ ഗ്രേഡ്2 / ടൗൺ പ്ലാനിംഗ് സർവ്വേയർ ഗ്രേഡ് 2. (കാറ്റഗറി നമ്പർ 682/2023), എറണാകുളം, കണ്ണൂർ ജില്ലകളിൽ ആയുർവേദ കോളേജുകളിൽ തിയേറ്റർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 729/2022) തസ്തികകളിലേക്കാണ് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കുക.

പി.​എ​സ്.​സി​ ​അം​ഗ​മാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ


തി​രു​വ​ന​ന്ത​പു​രം​;​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​നി​ൽ​ ​അം​ഗ​മാ​യി​ ​നി​യ​മി​ക്ക​പ്പെ​ട്ട​ ​റി​ഷ​ ​ടി.​ ​ഗോ​പാ​ൽ​ 24​ ​ന് ​വൈ​കി​ട്ട് 4​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​സ്ഥാ​ന​മേ​ൽ​ക്കും.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ശാ​ല​യിൽ
10​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ 10.8​ ​കോ​ടി​യു​ടെ​ ​പ​ത്ത് ​പ​ദ്ധ​തി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ ​അ​ക്കാ​ഡ​മി​ക് ​ബ്ലോ​ക്കി​ലേ​ക്ക് ​അ​പ്രോ​ച്ച് ​റോ​ഡു​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ 3.8​കോ​ടി​ ,​ ​ഫാ​ക്വ​ൽ​റ്റി​ ​ഡെ​വ​പ​ല്മെ​ന്റി​ന​ട​ക്കം​ 20​ല​ക്ഷം,​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ത്തി​ന് 50​ല​ക്ഷം,​ ​ഡി​ജി​റ്റ​ൽ​ ​ലൈ​ബ്ര​റി​ക്ക​ട​ക്കം​ 4.9​കോ​ടി,​ ​നി​ല​വി​ലെ​ ​താ​ത്കാ​ലി​ക​ ​ക്യാ​മ്പ​സി​ന് 20​ല​ക്ഷം,​ ​പ​ഠ​ന​സ്കൂ​ളു​ക​ൾ​ക്ക് 70​ല​ക്ഷം,​ ​സ്റ്റാ​ർ​ട്ട്അ​പ് ​പ്രോ​ത്സാ​ഹ​ന​ത്തി​ന് 10​ല​ക്ഷം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല:
വി.​സി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​ക്കാ​തെ​ ​ര​ജി​സ്ട്രാ​ർ,
ഉ​ത്ത​ര​വി​റ​ക്കി​ ​വി.​സി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​കെ.​ശി​വ​പ്ര​സാ​ദി​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​എ.​പ്ര​വീ​ൺ​ ​വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​വി.​സി​ ​സ്വ​ന്തം​നി​ല​യി​ൽ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​ബ​ഹ​ള​ത്തെ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ 16​ന് ​ചേ​ർ​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​റ​ദ്ദാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ,​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ​ ​പ്ര​ത്യേ​ക​മാ​യി​ ​ചേ​ർ​ന്ന​ ​യോ​ഗ​വും​ ​അ​തി​ലെ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​അ​സാ​ധു​വാ​ണെ​ന്ന് ​ഉ​ത്ത​ര​വി​റ​ക്കാ​നാ​യി​രു​ന്നു​ ​വി.​സി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​ഇ​തി​ന് ​ക​ഴി​യി​ല്ലെ​ന്ന് ​ര​ജി​സ്ട്രാ​ർ​ ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​റ​ദ്ദാ​ക്കി​ ​വി.​സി​ ​ഉ​ത്ത​ര​വി​റ​ക്കി.


വി.​സി​ ​പി​രി​ച്ചു​വി​ട്ട​ ​ശേ​ഷ​വും​ ​തു​ട​ർ​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളു​ടെ​ ​പ്ര​ത്യേ​ക​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ന് ​ര​ജി​സ്ട്രാ​ർ​ ​ഡോ.​എ.​പ്ര​വീ​ണി​ന് ​വി.​സി​ ​കാ​ര​ണം​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന് ​ര​ജി​സ്ട്രാ​ർ​ ​ഇ​ന്ന​ലെ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​ജ​ൻ​ഡ​യി​ൽ​ ​ഇ​ല്ലാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​വി.​സി​ ​നി​രാ​ക​രി​ച്ച​താ​ണ് ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​ബ​ഹ​ള​ത്തി​ന് ​കാ​ര​ണ​മാ​യ​ത്.​ ​ഒ​രു​മ​ണി​ക്കൂ​റോ​ളം​ ​ബ​ഹ​ള​മു​ണ്ടാ​യ​തോ​ടെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​വി.​സി​ ​യോ​ഗം​ ​നി​റു​ത്തി.

ഒ​രു​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ത്തെ​ ​അ​ദ്ധ്യ​ക്ഷ​നാ​ക്കി​ ​ന​ട​ത്തി​യ​ ​സ​മാ​ന്ത​ര​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം​ ​വി.​സി​യു​ടെ​ ​ഉ​ത്ത​ര​വോ​ടെ​ ​അ​സാ​ധു​വാ​യി.​ ​ഈ​ ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്ക​രു​തെ​ന്ന് ​എ​ല്ലാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​വി.​സി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​മെ​യി​ൽ​ ​അ​യ​ച്ചി​രു​ന്നു.​ ​വി.​സി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ക്കാ​ത്ത​ ​ര​ജി​സ്ട്രാ​റു​ടെ​ ​ന​ട​പ​ടി​ ​ഗു​രു​ത​ര​ ​ച​ട്ട​ലം​ഘ​ന​മാ​ണ്.​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ത്തി​ന്റെ​ ​അ​ജ​ൻ​ഡ​ ​നി​ശ്ച​യി​ക്കേ​ണ്ട​ത് ​വി.​സി​യു​ടെ​ ​അ​നു​മ​തി​യോ​ടെ​യാ​ണ്.​ ​ഏ​റെ​ക്കാ​ല​മാ​യി​ ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​താ​ത്പ​ര്യ​മ​നു​സ​രി​ച്ചാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ജ​ൻ​ഡ​ ​നി​ശ്ച​യി​ക്കാ​റു​ള്ള​ത്.​ ​ച​ട്ട​ലം​ഘ​നം​ ​കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ​ ​വി.​സി​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.


Source link

Related Articles

Back to top button