‘മസ്‌കിന്റെ റോക്കറ്റുകൾ പോകുന്നതുപോലെ’; അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നതിനേക്കുറിച്ച് ട്രംപ്


വാഷിങ്ടണ്‍: സത്യപ്രതിജ്ഞാചടങ്ങിന് മുന്നോടിയായി കഴിഞ്ഞദിവസം വാഷിങ്ടണില്‍ നടത്തിയ വിജയാഘോഷറാലിയില്‍ കണ്ടത് തമാശ പറയുന്ന, ചുവടുവെക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ. ട്രംപ് നടത്തിയ, കുടിയേറ്റം സംബന്ധിച്ചുള്ള പ്രസ്താവനയും ഇതിനിടെ വാർത്താ പ്രാധാന്യം നേടി.തിരഞ്ഞെടുപ്പു പ്രചാരണകാലത്തെ ട്രംപിന്റെ മൂര്‍ച്ചയേറിയ ആയുധമായിരുന്നു അനധികൃത കുടിയേറ്റ വിഷയം. അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നു എന്ന് പറയാന്‍ സുഹൃത്തും വ്യവാസായ ഭീമനുമായ ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് വിക്ഷേപണത്തെ ട്രംപ് കൂട്ടുപിടിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.


Source link

Exit mobile version