ട്രംപ് ക്യാപിറ്റോള്‍ മന്ദിരത്തിലെത്തി; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും. സത്യപ്രതിജ്ഞയ്ക്കായി ട്രംപ് ക്യാപിറ്റോള്‍ മന്ദിരത്തിലെത്തി. വാഷിങ്ടണിൽ അതിശൈത്യമായതിനാലാണ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാൾ സത്യപ്രതിജ്ഞാവേദിയാക്കിയത്. 1985-ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുൻപ് അടഞ്ഞവേദിയിൽ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് രാജ്യത്തെ അഭിസംബോധനചെയ്യും. 2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്. അധികാരമേറ്റാലുടന്‍ ട്രംപ് സുപ്രധാന ഉത്തരവുകളില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റം തടയാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
Source link