CINEMA

ഫ്ലാറ്റിൽ നിന്ന് നഗ്നതാപ്രദർശനം, നടൻ വിനായകൻ വിവാദത്തിൽ; സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്ന് വിമർശനം

ഫ്ലാറ്റിൽ നിന്ന് നഗ്നതാപ്രദർശനം, നടൻ വിനായകൻ വിവാദത്തിൽ; സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്ന് വിമർശനം | Actor Vinayakan shows nudity-controversy

ഫ്ലാറ്റിൽ നിന്ന് നഗ്നതാപ്രദർശനം, നടൻ വിനായകൻ വിവാദത്തിൽ; സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്ന് വിമർശനം

മനോരമ ലേഖിക

Published: January 20 , 2025 06:43 PM IST

Updated: January 20, 2025 06:49 PM IST

1 minute Read

വിനായകൻ

നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. 
നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. മുൻപും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. 

പലപ്പോഴും വിനായകൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിനു കൈമാറുകയും ചെയ്തു. 

English Summary:
Actor Vinayakan shows nudity-controversy

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-viralnews mo-entertainment-movie 5bbof4050aq61833vd696qlpqc f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vinayakan


Source link

Related Articles

Back to top button