പിഴവു പറ്റാത്ത അന്വേഷണം

തിരുവനന്തപുരം: സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ മികച്ച അന്വേഷണമാണ് ഗ്രീഷ്മയെ കുടുക്കിയത്. ഡിജിറ്റൽ, ഫോറൻസിക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണ മികവ്.
തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. എസ്.പി എം.കെ. സുൽഫിക്കർ, ഡിവൈ.എസ്.പി മാരായ കെ.ജെ. ജോൺസൺ, വി.ടി. റാസിത്ത്, പാറശാല ഇൻസ്‌പെക്ടർ സജി എന്നിവരും ഒപ്പമുണ്ടായിരുന്നു. സാഹചര്യ തെളുവുകളെ വിദദ്ധമായി കോർത്തിണക്കി. ഷാരോണും ഗ്രീഷ്മയും സ്നേഹം ആരംഭിച്ച 2021 തൊട്ടുള്ള ഫോട്ടോകളും വീഡിയോകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഫോറൻസിക് ലാബിലെ ദീപയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്.
ആർമി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിന്റെ തെളിവുകളും ശേഖരിച്ചു. ജാതകം, വിവാഹ ആൽബം, പങ്കെടുത്തുവരുടെ മൊഴികൾ, ഫോട്ടോ,വീഡിയോ എല്ലാം സംഘം ശേഖരിച്ചു. വിഷം വാങ്ങിയ മൂന്നാം പ്രതി നിർമ്മലകുമാരൻ നായരെ സ്ഥലത്ത് കൊണ്ടു പോയി തെളിവെടുത്തു. കടക്കാരൻ പ്രതിയെ തിരച്ചറിഞ്ഞത് നിർണായകമായി. ഗ്രീഷ്മ വിഷക്കുപ്പിയുടെ ലേബൽ ഇളക്കി എറിഞ്ഞിട്ടാണ് കുപ്പി കളഞ്ഞത്. ആ ലേബൽ പൊലീസ് കണ്ടെത്തി. സയന്റിഫിക് ഓഫീസർ
വിനീതിന്റെ നേതൃത്വത്തിലാണ് കീറിക്കളഞ്ഞ ലേബൽ വിഷക്കുപ്പിയുടേതെന്ന് ഉറപ്പിച്ചത്.
4 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ
അന്വേഷണ സംഘത്തിന്റെ നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. രാവിലെ 9ന് വിളിച്ചു വരുത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ, പിടിച്ചുനിൽക്കാനാവാതെ കുറ്റം സമ്മതിച്ചു. ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകൾ നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ.
രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെ പറ്റി നിയമോപദേശം തേടിയ ശേഷം അപ്പീൽ പോകുന്നതിൽ തീരുമാനിക്കും
(ഡി.ശില്പ, ഷാരോൺ വധക്കേസ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ എസ്.പി)
വിധി ന്യായത്തിൽ തൃപ്തിയുണ്ട്. പ്രോസിക്യൂഷന്റെ വിജയമാണിത്.
സുൽഫിക്കർ, സൗത്ത് സോൺ ട്രോഫിക്ക് എസ്.പി
(അന്വേഷണ സംഘത്തിലെ എ.സി.പി)
സങ്കീർണമായ കേസായിരുന്നു. വെല്ലുവിളികൾ നേരിട്ടെങ്കിലും അതെല്ലം മറികടന്നു.
കെ.ജെ. ജോൺസൻ (കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി)
Source link