INDIALATEST NEWS

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു | മനോരമ ഓൺലൈൻ ന്യൂസ് – Terrorist Encounter in Sopore Claims Life of Indian Soldier | Terrorist Attack | Death | India Jammu and Kashmir News Malayalam | Malayala Manorama Online News

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ഓൺലൈൻ ഡെസ്ക്

Published: January 20 , 2025 08:41 PM IST

1 minute Read

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ബാരമുള്ളയ്ക്ക് സമീപം സോപോറില്‍ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമതൃത്യു. സലൂര വനമേഖലയില്‍ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് സൈന്യം പ്രദേശം വളയുകയും തിരികെ വെടിയുതിർക്കുകയുമായിരുന്നു.

മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നാണ് വിവരം. സിആര്‍പിഎഫ്, ജമ്മു-കശ്മീര്‍ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാ സംഘം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഇരുട്ടായതിനാൽ ഞായറാഴ്ച രാത്രിയോടെ തിരച്ചിൽ നിർത്തിയിരുന്നു. രാവിലെയായതോടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ഇതിനിടയിലാണ് സൈനികൻ കൊല്ലപ്പെട്ടത്.

English Summary:
Sopore encounter leaves one soldier dead. The soldier succumbed to injuries sustained during an encounter with terrorists in the Saloor forest area near Baramulla, Jammu and Kashmir.

mo-news-common-malayalamnews mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack 64clmh1r69htnoj8173sh0nrjl mo-health-death mo-news-national-states-jammukashmir


Source link

Related Articles

Back to top button