INDIALATEST NEWS

മദ്യലഹരിയിൽ പീഡനം, നിർണായകമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ്; കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

മദ്യലഹരിയിൽ പീഡനം, നിർണായകമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ്; കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ | മനോരമ ഓൺലൈൻ ന്യൂസ് – RG Kar Doctor Murder: Sanjay Roy Sentenced to Life Imprisonment | RG Kar Hospital | Rape Murder | India Kolkatta News Malayalam | Malayala Manorama Online News

മദ്യലഹരിയിൽ പീഡനം, നിർണായകമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ്; കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

ഓൺലൈൻ ഡെസ്ക്

Published: January 20 , 2025 08:01 PM IST

1 minute Read

ആർജി കർ ആശുപത്രിയിൽ പിജി വിദ്യാർഥിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നടന്ന പ്രതിഷേധം. (ഫയൽ ചിത്രം) (Photo by DIBYANGSHU SARKAR / AFP)

ഒന്നര ദിവസത്തോളം തുടർച്ചയായി ജോലി ചെയ്ത ശേഷം വിശ്രമിക്കാനായി പോയ  യുവ ഡോക്ടർ ആശുപത്രിക്കുള്ളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടാണ് 2024 ഓഗസ്റ്റ് 9ന് ബംഗാൾ ഉണർന്നത്. നിമിഷനേരത്തിനുള്ളിൽ വാർത്ത രാജ്യമാകെ പടർന്നു. അതിനൊപ്പം പ്രക്ഷോഭങ്ങളും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും.

കൊൽക്കത്തയിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളജായ ആർജി കർ ആശുപത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. പിജി വിദ്യാർഥിയായ ഡോക്ടറെ ബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയ് എന്നയാളായിരുന്നു പ്രതി. ആർജി കർ ആശുപത്രിയിലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥനും ബംഗാൾ പൊലീസിനെ ജോലിയിൽ സഹായിക്കുന്ന സിവിക് വൊളന്റിയറുമായിരുന്നു ഇയാൾ.

 ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ 5 പേരുമൊന്നിച്ച് ഭക്ഷണം കഴിച്ചതിനുശേഷം പുലർച്ചെ 2 മണിയോടെ ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന ‍ഡോക്ടറെയാണ് സഞ്ജയ് റോയ് ആക്രമിച്ചത്. പ്രതിയെ ഡോക്ടർ ചെറുക്കാൻ നോക്കിയപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം രാവിലെ 11 മണി മുതൽ ആശുപത്രി പരിസരത്തുണ്ടായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു. പുലർച്ചെ നാല് മണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിലേക്കു കയറുന്നതും 40 മിനിറ്റിനുശേഷം തിരിച്ചിറങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
സിസിടിവി കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം.  പ്രതിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് സെമിനാർ ഹാളിൽനിന്നു ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. കേസിൽ സഞ്ജയ് റോയിയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതിനുശേഷം കൊൽക്കത്ത ഹൈക്കോടതി കേസ് ഓഗസ്റ്റ് 13ന് സിബിഐക്കു വിട്ടു. തുടർന്ന് 120ൽ അധികം സാക്ഷികളിൽനിന്നു മൊഴിയെടുത്തു. കുറ്റം തെളിയിക്കാൻ ഡിഎൻഎ, ആന്തരികാവയവങ്ങളുടെ സാംപിൾ എന്നിവയെല്ലാം സിബിഐ ഹാജരാക്കി. ഡോക്ടറുടെ ശരീരത്തിൽനിന്നു ശേഖരിച്ച സാംപിളുകൾ പ്രതിയുടെ സാംപിളുമായി പൊരുത്തപ്പെടുന്നതായും കണ്ടെത്തി.

കൃത്യം നടന്ന് 59ാം ദിവസമാണു വിചാരണ ആരംഭിച്ചത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നും മെഡിക്കൽ സ്റ്റാഫിനു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ രാജ്യ‌വ്യാപകമായി പ്രതിഷേധിച്ചു. കേരളത്തിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും  പ്രതിഷേധമുണ്ടായി. കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർമാർ ജോലി ബഹിഷ്ക്കരിച്ചാണ് സമരം ചെയ്തത്. ജോലിയിലേക്കു മടങ്ങിപ്പോകാൻ നിർദേശിച്ചെങ്കിലും ആരും മടങ്ങിയില്ല. ബംഗാൾ സർക്കാർ ആവശ്യം നിറവേറ്റാത്തതിനെ തുടർന്ന് ഒക്ടോബർ 5ന് ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തിയിരുന്നു. ഓഗസ്‌റ്റ് 17ന്, വനിതാ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎംഎ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. പ്രതിഷേധത്തിൽ ആശുപത്രികളിലെ പ്രവർത്തനങ്ങളും സ്തംഭിച്ചു.
ഒക്‌ടോബർ 21ന് മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടതിനുശേഷമാണ് അവർ നിരാഹാര സമരം പിൻവലിച്ചത്. കേസിൽ കാര്യമായി ഒന്നും ചെയ്യാത്തതിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സർക്കാരും രൂക്ഷ വിമർശനത്തിനിരയായി. സംസ്ഥാനത്തു തുടർന്ന പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമത്തിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലേക്കു വരെ കാര്യങ്ങളെത്തി. കേസിന്റെ അന്തിമവാദം ജനുവരി 16ന് അവസാനിച്ചു. 20നു പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ പ്രഫഷനലുകളുടെ നീതിക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു ഇത്.

English Summary:
Sanjay Roy’s life imprisonment for the rape and murder of a young doctor at RG Kar Medical College concludes a case that ignited nationwide protests. The verdict brings a measure of justice but underscores the ongoing struggle for improved safety for medical professionals in India.

mo-politics-leaders-mamatabanerjee 5us8tqa2nb7vtrak5adp6dt14p-list mo-crime-attack mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5ecdbl1mk72vp9umk0f8u3ujvk mo-crime-murder mo-news-common-kolkata-doctor-rape-murder mo-crime-crime-news


Source link

Related Articles

Back to top button