ജോർജിന്റെ ലാളിത്യവും മമ്മൂട്ടിയുടെ ഗാംഭീര്യവും; താരനിബിഢമായി സിന്തിയയുടെ വിവാഹ വിരുന്ന്

ജോർജിന്റെ ലാളിത്യവും മമ്മൂട്ടിയുടെ ഗാംഭീര്യവും; താരനിബിഢമായി സിന്തിയയുടെ വിവാഹ വിരുന്ന് | | S George Mammootty | George Daughter Wedding | Malayalam Movie Latest News | Tamil Movie Latest News | Gossip News | OTT Release | Best Web Series | Tollywood News | മലയാള സിനിമ വാർത്തകൾ | തമിഴ് സിനിമ വാർത്തകൾ | ഒടിടി വാർത്തകൾ | ഒടിടി റിലീസ് | ജോർജ് മമ്മൂട്ടി | മമ്മൂട്ടി മേക്കപ്പ്മാൻ ജോർജ് | നിർമാതാവ് ജോർജ് മകൾ | ജോർജ് ദുൽഖർ സല്‍മാൻ
ജോർജിന്റെ ലാളിത്യവും മമ്മൂട്ടിയുടെ ഗാംഭീര്യവും; താരനിബിഢമായി സിന്തിയയുടെ വിവാഹ വിരുന്ന്
മനോരമ ലേഖകൻ
Published: January 20 , 2025 04:38 PM IST
1 minute Read
താരനിബിഢമായി നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയയുടെ വിവാഹ വിരുന്ന്. മമ്മൂട്ടി, ദുൽഖര്‍ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപ്പേർ ആശംസകളർപ്പിക്കാൻ എത്തി.
പാലാ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽവച്ചായിരുന്നു സിന്തിയയുടെയും അഖിലിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ‘‘ജോർജേട്ടന്റെ ലാളിത്യവും മമ്മൂക്കയുടെ ഗാംഭീര്യവും ഒന്ന് ചേർന്ന് ഒരു കല്യാണവിരുന്നിനെ അതിമനോഹരമാക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ തന്നെ എത്ര മനോഹരം. ജോർജേട്ടന്റെ മോൾ സിന്തിയയുടെയും അഖിലിന്റെയും വിവാഹ വിരുന്നിന്റെ പ്രധാന ദൃശ്യങ്ങളിലൂടെ.’’–വിവാഹ റിസപ്ഷന്റെ വിഡിയോ പങ്കുവച്ച് മമ്മൂട്ടിയുടെ പേഴ്സനൽ പിആർഓ റോബർട്ട് കുര്യാക്കോസ് കുറിച്ചു.
കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച മധുരംവയ്പ്പു ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തിരുന്നു. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവർ. മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്. മമ്മൂട്ടിയെന്ന താരത്തിന്റെ ഉന്നതിയിലും ജീവിതയാത്രയിലുമെല്ലാം എപ്പോഴും കൂടെയുള്ള സൗഹൃദം. മമ്മൂട്ടിക്കും സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേർന്നിരുന്നു. ജോർജിനും ഭാര്യ ഉഷയ്ക്കുമൊപ്പം രണ്ട് മക്കളാണ്. ഇളയ മകൾ സിൽവിയ ജോർജ്.
ഐ.വി. ശശി ചിത്രമായ ‘നീലഗിരി’ എന്ന ചിത്രത്തിൽ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചു. 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് പിന്നീട് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു.2010-ൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡും ജോർജ് പങ്കിട്ടു.
ഇന്ന് മലയാളസിനിമയിലെ പ്രമുഖ നിർമാതാവ് കൂടിയാണ് ജോർജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവൽ’ എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. അച്ചാ ദിന്, പുഴു പോലുള്ള ചിത്രങ്ങളുടെ നിർമാതാവും ജോർജ് തന്നെ. 2023ൽ റിലീസ് ചെയ്ത ‘വേല’ എന്ന സിനിമയാണ് ജോര്‍ജ് അവസാനമായി നിർമിച്ചത്.
English Summary:
Cynthia, the eldest daughter of George, the filmmaker and Mammootty’s makeup man, got married: Wedding Reception
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty mo-entertainment-movie-dulquersalmaan mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 473un65ul8dfd80t65v6eol3uh
Source link