‘അവളെ കാണുന്നതുവരെ ഞാൻ വിശ്വസിക്കില്ല’, ഹമാസ് ബന്ദികളാക്കിയ 3 പേര്‍ 471 ദിവസങ്ങൾക്ക് ശേഷം വീടണഞ്ഞു

ജെറുസലേം: 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്. മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയപ്പോഴും ആ അമ്മമാർ പരിശ്രമങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. റോമിയുടെ അമ്മ മീരവ് സ്വന്തം മകൾക്ക് വേണ്ടിമാത്രമല്ല, ബന്ദികളാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഎൻ മനുഷ്യാവകാശ സംഘടനയെ സമീപിച്ചത്.2023 ഒക്ടോബർ ഏഴിനാണ് 28 കാരിയായ ബ്രിട്ടീഷ്-ഇസ്രായേൽ പൗരത്വമുള്ള എമിലിയെ, കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. ആക്രമണസമയത്ത് എമിലിയുടെ അമ്മ മാൻഡി ദമാരി കിബ്ബട്ട്സിലെ വീട്ടിലായിരുന്നു. ഒരു സുരക്ഷിത മുറിയിൽ ഒളിച്ചിരുന്നതിനാൽ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
Source link