കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് വീണ് പരിക്കേറ്റ് പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സന്ദർശിച്ചു. ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭാ സാമാജിക എന്ന നിലയിലുള്ള കർത്തവ്യങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെയെന്നും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഗവർണർ ആശംസിച്ചു.
Source link