സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് പ്രതി രക്ഷപ്പെട്ടത് പൈപ്പിലൂടെ ഊർന്നിറങ്ങി

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് പ്രതി രക്ഷപ്പെട്ടത് പൈപ്പിലൂടെ ഊർന്നിറങ്ങി | മനോരമ ഓൺലൈൻ ന്യൂസ് -Thief Arrested: A Bangladeshi man, Mohammed Sheriful Islam Shehzad, has been arrested for attempting to burglarize the home of Saif Ali Khan in Mumbai | India News Malayalam | Malayala Manorama Online News
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് പ്രതി രക്ഷപ്പെട്ടത് പൈപ്പിലൂടെ ഊർന്നിറങ്ങി
മനോരമ ലേഖകൻ
Published: January 20 , 2025 02:55 AM IST
1 minute Read
സെയ്ഫ് അലി ഖാൻ, പിടിയിലായ പ്രതി. Image Credit: X
മുംബൈ ∙ മോഷണത്തിനാണു കെട്ടിടത്തിൽ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് െഷരിഫുൽ ഇസ്‌ലാം ഷെഹ്സാദ് മൊഴി നൽകി. ബംഗ്ലദേശിൽനിന്ന് 5 മാസം മുൻപാണ് ഇന്ത്യയിലെത്തിയതെന്നും വിജയ് ദാസ് എന്ന പേരിൽ ഹോട്ടലുകളിൽ ഹൗസിങ് കീപ്പിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗ്ലദേശിയാണെന്ന പൊലീസ് ആരോപണത്തെ അയാളുടെ അഭിഭാഷകൻ ചോദ്യംചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് ബാന്ദ്ര വെസ്റ്റിലെ പതിനൊന്നാം നിലയിലെ വസതിയിൽ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. സംശയത്തെത്തുടർന്ന് വിവിധയിടങ്ങളിൽനിന്നു മൂന്നു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ പിന്നീട് വിട്ടയച്ചു.
പൊലീസ് പറയുന്നതിങ്ങനെ: സെയ്ഫ് അലി ഖാൻ താമസിക്കുന്ന 13 നില കെട്ടിടത്തിൽ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടർന്ന് 11–ാം നിലയിലേക്കു പൈപ്പിലൂടെ വലിഞ്ഞു കയറി. അതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടർന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിച്ചു. ആയ ബഹളം വച്ചതിനെ തുടർന്ന് എഴുന്നേറ്റു വന്ന സെയ്ഫ് അലി ഖാനെ പ്രതി ആക്രമിച്ചു.
പ്രതിയെ വീടിനുള്ളിലാക്കി നടൻ വാതിൽ അടച്ചെങ്കിലും കുളിമുറിയിൽ കയറി വന്നവഴി പൈപ്പിലൂടെ ഉൗർന്നിറങ്ങിയ ശേഷം സ്റ്റെപ്പ് വഴി തിരിച്ചിറങ്ങി രക്ഷപ്പെട്ടു. രാവിലെ ഏഴു വരെ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങി. തുടർന്ന് ട്രെയിനിൽ മധ്യമുംബൈയിലെ വർളിയിൽ ഇറങ്ങി. പ്രതിയുടെ ബാഗിൽനിന്ന് ചുറ്റിക, സ്ക്രൂ ഡ്രൈവർ, നൈലോൺ കയർ എന്നിവ കണ്ടെത്തി.
English Summary:
Thief Arrested: A Bangladeshi man, Mohammed Sheriful Islam Shehzad, has been arrested for attempting to theft the home of Saif Ali Khan in Mumbai
mo-entertainment-movie-saifalikhan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest e27oq4nv8qe1qu68874lksbfs mo-judiciary-lawndorder-mumbai-police mo-crime-theft
Source link