INDIALATEST NEWS

‘വെള്ള ടി ഷർട്ട്’ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ച് രാഹുൽ

‘വെള്ള ടി ഷർട്ട്’ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ച് രാഹുൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Rahul Gandhi | Modi government | White T-shirt movement – White T-Shirt Movement: Rahul Gandhi launches “White T-Shirt” movement against Modi government | India News, Malayalam News | Manorama Online | Manorama News

‘വെള്ള ടി ഷർട്ട്’ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ച് രാഹുൽ

മനോരമ ലേഖകൻ

Published: January 20 , 2025 02:19 AM IST

1 minute Read

സാമൂഹിക നീതിക്കായുള്ള സമരത്തിൽ അണിചേരാം

രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ മോദി സർക്കാരിനെതിരെ ‘വെള്ള ടി ഷർട്ട്’ പ്രസ്ഥാനത്തിനു തുടക്കമിട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിനെതിരെയും മോദി സർക്കാർ പാവങ്ങളെയും തൊഴിലാളികളെയും അവഗണിച്ചതിനെതിരെയുമാണിതെന്നു സമൂഹമാധ്യമത്തിൽ രാഹുൽ കുറിച്ചു.

‘സാമൂഹികനീതിക്കായുള്ള സമരം, എല്ലാത്തരം വേർതിരിവിനെയും തള്ളിക്കളയൽ, രാജ്യത്തു സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രയത്നം എന്നിവയിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ വെള്ള ടി ഷർട്ട് ധരിച്ച് ഈ പ്രസ്ഥാനത്തിൽ പങ്കാളികളാകുക.

സമ്പത്ത് ചിലരിൽ കുന്നുകൂട്ടാനാണു മോദി സർക്കാരിന്റെ ശ്രമം മുഴുവൻ. അസമത്വം വളരാൻ ഇതിടയാക്കുന്നു. രാജ്യത്തിനു വേണ്ടി ചോരയും വിയർപ്പുമൊഴുക്കി പണിയെടുക്കുന്നവർ അനീതിക്കും അക്രമത്തിനും ഇരകളാകുന്നു. അവർക്കു നീതി നൽകാനുള്ളതാണീ പ്രസ്ഥാനം. https://whitetshirt.in/home/hin വഴിയോ 9999812024 എന്ന നമ്പറിൽ മിസ്ഡ്കോൾ നൽകിയോ പ്രസ്ഥാനത്തിൽ ചേരാം.’– രാഹുൽ പറഞ്ഞു.

English Summary:
White T-Shirt Movement: Rahul Gandhi launches “White T-Shirt” movement against Modi government

mo-news-common-newdelhinews mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 351h3gn0hl23k30uuj420bacbe 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-leaders-narendramodi


Source link

Related Articles

Back to top button