മറിഞ്ഞ ലോറിയിലെ ചത്ത കോഴികളെ കൈക്കലാക്കാൻ പാഞ്ഞെത്തി, പ്രബുദ്ധ മലയാളികൾക്ക് നാണക്കേട്

കോട്ടയം: മറിഞ്ഞ ലോറിയിലെ ചത്ത കോഴികളെ റോഡരികിൽ നിന്ന് കൈക്കലാക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നാഗമ്പടം എസ് എച്ച് മൗണ്ടിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കൊല്ലത്തേക്ക് പോയ ലോറിയാണ് മറിഞ്ഞത്. വീഡിയോയ്ക്ക് നിരവധി തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
റോഡരികിലായി ചത്ത കോഴികളെ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആ കൂമ്പാരത്തിൽ നിന്നാണ് നാട്ടുകാർ കോഴികളെ ധൃതിപ്പെട്ട് കവറിലാക്കുന്നത്. ചിലർ വലിയ കവറുമായെത്തി കോഴികളെ ശേഖരിക്കുന്നുണ്ട്, മറ്റുചിലർ സ്കൂട്ടറുകളും ഓട്ടോറിക്ഷകളിലും എത്തി ചത്ത കോഴികളുമായി മടങ്ങുകയാണ്. കോഴികളെ കൈക്കലാക്കി ചിരിയോടെ മടങ്ങുന്ന നാട്ടുകാരുടെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരെ പരിഹസിച്ചുകൊണ്ടുളള കമന്റുകൾ ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചു.
ഇത്തരത്തിലുളള നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിട്ടുണ്ട്. നോട്ടുകെട്ടുകളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ പണം സ്വന്തമാക്കാനായി എത്തിയ നാട്ടുകാരുടെ വീഡിയോയും വൈറലായി. അതുപോലെ മദ്യക്കുപ്പികൾ കൊണ്ടുപോയ ലോറി അപകടത്തിൽപ്പെട്ടപ്പോഴുണ്ടായ സംഭവവികാസങ്ങളും അവസാനം ചച്ചയായതാണ്.
Source link