WORLD

ചെക്ക് കേസിൽ കുടുങ്ങി ഷാക്കിബ് അൽ ഹസൻ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാദേശ് കോടതി


ധാക്ക: ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ധാക്ക കോടതി. ഐഎഫ്ഐസി ബാങ്കുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് താരം നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. അവാമി ലീ​ഗ് മുൻ നിയമസഭാ അം​ഗമായിരുന്ന ഷാക്കിബ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന് ശേഷം ഇപ്പോൾ വിദേശത്താണ്. കഴിഞ്ഞ വർഷം ഡിസംബർ 15-ന് നടന്ന ഒരു ചെക്ക് തട്ടിപ്പ് കേസിൽ ഷാക്കിബിന്റെ പേരുമുണ്ടായിരുന്നു. ഐഎഫ്ഐസി ബാങ്കിൻ്റെ റിലേഷൻഷിപ്പ് ഓഫീസർ ഷാഹിബുർ റഹ്മാനാണ് ഷാക്കിബിനെതിരേ പരാതി സമർപ്പിച്ചത്. ഏകദേശം നാല് കോടി ടാക്ക കൈമാറ്റം ചെയ്യുന്നതിൽ ഷാക്കിബ് പരാജയപ്പെട്ടു എന്നാണ് ബാങ്കിന്റെ ആരോപണം. രണ്ട് വ്യത്യസ്ത ചെക്കുകൾ നൽകിയത് രണ്ടും മടങ്ങിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലേക്കെത്തിയത്.


Source link

Related Articles

Back to top button