റിയൽ എസ്റ്റേറ്റ് ഡീലറായ 30കാരിയുടെ മൃതദേഹം റോഡരികിൽ; ഇൻഷുറൻസ് തുക കിട്ടാൻ പങ്കാളി കൊന്നതെന്ന് കുടുംബം

റിയൽ എസ്റ്റേറ്റ് ഡീലറായ 30കാരിയുടെ മൃതദേഹം റോഡരികിൽ; ഇൻഷുറൻസ് തുക കിട്ടാൻ പങ്കാളി കൊന്നതെന്ന് കുടുംബം | മനോരമ ഓൺലൈൻ ന്യൂസ് – Family alleged mystery on death of real estate dealer woman | Real estate agent | death | India Lucknow News Malayalam | Malayala Manorama Online News
റിയൽ എസ്റ്റേറ്റ് ഡീലറായ 30കാരിയുടെ മൃതദേഹം റോഡരികിൽ; ഇൻഷുറൻസ് തുക കിട്ടാൻ പങ്കാളി കൊന്നതെന്ന് കുടുംബം
ഓൺലൈൻ ഡെസ്ക്
Published: January 19 , 2025 08:41 PM IST
1 minute Read
ഗീത ശർമ (Photo Special Arrangement)
ലക്നൗ∙ റിയൽ എസ്റ്റേറ്റ് ഡീലറായ യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗീത ശർമ എന്ന മുപ്പതുകാരിയെയാണ് വെള്ളിയാഴ്ച ലക്നൗവിലെ പിജിഐ മേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗീതയ്‌ക്കൊപ്പം താമസിച്ചിരുന്ന ലിവ്–ഇൻ പങ്കാളിയായ ഗിരിജ ശങ്കർ കൊലപ്പെടുത്തി ഉപേക്ഷിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
റായ്ബറേലി സ്വദേശിയായ ഗീത, ഏറെ നാളായി പിജിഐയിൽ ഗിരിജാ ശങ്കറിനൊപ്പമായിരുന്നു താമസം. ഗീതയ്ക്ക് അപകടത്തിൽ പരുക്കേറ്റുവെന്നും ആശുപത്രിയിലാണെന്നുമാണ് ഗിരിജാ ശങ്കർ തന്നോടു പറഞ്ഞതെന്ന് ഗീതയുടെ സഹോദരൻ ലാൽചന്ദ് പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ റോഡിൽ ബോധരഹിതയായി കിടന്ന ഗീതയെ നാട്ടുകാരാണ് കണ്ടതും പൊലീസിൽ അറിയിച്ചതും. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗീതയുടെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ടെന്നും ഇതിൽ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് നൽകിയിട്ടുള്ളതെന്നും സഹോദരൻ പറഞ്ഞു. ഈ തുക തട്ടിയെടുക്കാൻ ഗിരിജാശങ്കർ ഗീതയെ കൊലപ്പെടുത്തിയെന്നാണ് സഹോദരന്റെ ആരോപണം. സംഭവത്തിൽ എസ്ജിപിജിഐ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
English Summary:
Real estate dealer Geeta Sharma’s suspicious death in Lucknow sparks a murder investigation. Her family accuses her live-in partner, Girija Shankar, of foul play due to a substantial life insurance policy.
5us8tqa2nb7vtrak5adp6dt14p-list 21klk7858vtk9njq7794cnuddm mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-death mo-crime-murder mo-crime-crime-news
Source link