INDIALATEST NEWS

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; ടെന്റുകൾ കത്തിനശിച്ചു

പ്രയാഗ് രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം | മനോരമ ഓൺലൈൻ ന്യൂസ് – Kumbh Mela Gas Cylinder Explosion Causes Major Fire | Gas Cylinder explosion | Kumbh Mela | India Uttar Pradesh News Malayalam | Malayala Manorama Online News

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; ടെന്റുകൾ കത്തിനശിച്ചു

ഓൺലൈൻ ഡെസ്ക്

Published: January 19 , 2025 06:03 PM IST

1 minute Read

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം (Image Credit : PTI)

പ്രയാഗ്‌രാജ്∙ യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ തന്നെ തീയണയ്ക്കാൻ ആരംഭിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുമുണ്ട്.

സെക്ടർ 19 മേഖലയിലെ ടെന്റിനുള്ളിൽ രണ്ടു സിലിൻഡറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

English Summary:
Kumbh Mela Fire: Gas cylinder explosion caused a significant fire at the Kumbh Mela site in Prayagraj, resulting in the destruction of numerous tents.

5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-kumbh-mela 594ja0cmao05g3vdh0obh74d5r mo-news-world-countries-india-indianews mo-news-common-uttar-pradesh-news mo-news-common-fire


Source link

Related Articles

Back to top button