‘പുതിയ സ്വപ്നങ്ങളുമായി…’: ഓഡിഷനായി ബൈക്കിൽ പോകവേ ട്രക്ക് ഇടിച്ചു, നടൻ അമനു ദാരുണാന്ത്യം, വിതുമ്പി സീരിയൽ ലോകം

ഓഡിഷനായി ബൈക്കിൽ പോകുന്നതിനിടെ ട്രക്ക് ഇടിച്ചു; നടന് അമനു ദാരുണാന്ത്യം | മനോരമ ഓൺലൈൻ ന്യൂസ് Latest News | Aman Jaiswal | India News | Actor
‘പുതിയ സ്വപ്നങ്ങളുമായി…’: ഓഡിഷനായി ബൈക്കിൽ പോകവേ ട്രക്ക് ഇടിച്ചു, നടൻ അമനു ദാരുണാന്ത്യം, വിതുമ്പി സീരിയൽ ലോകം
ഓൺലൈൻ ഡെസ്ക്
Published: January 19 , 2025 10:35 AM IST
1 minute Read
അമൻ ജയ്സ്വാൾ. Image Credit: Instagram/Aman Jaiswal
മുംബൈ ∙ യുവനടൻ അമൻ ജയ്സ്വാളിന്റെ (23) അപകടമരണത്തിൽ ഞെട്ടി സീരിയൽ ലോകം. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹിൽപാർക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ച് കയറിയായിരുന്നു അപകടം. ‘ധർത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ്.
മറ്റൊരു പരമ്പരയുടെ ഓഡിഷനായി അമൻ പോകുന്നതിനിടെയായിരുന്നു അപകടം. ഉത്തർപ്രദേശ് സ്വദേശിയാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവർത്തകർ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളിൽ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകർ സങ്കടത്തോടെ ഷെയർ ചെയ്യുന്നത്.
‘പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു’ എന്ന കുറിപ്പോടെ അമൻ പങ്കുവച്ച വിഡിയോ പോസ്റ്റിനു താഴെ അനുശോചന സന്ദേശങ്ങൾ നിറയുകയാണ്. കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ച അമന്റെ അകാലവിയോഗത്തിന്റെ സങ്കടത്തിലാണു വീട്ടുകാരും സുഹൃത്തുക്കളും.
English Summary:
Accident Claims Life of Young Actor: Aman Jaiswal, a rising television actor, died in a tragic Mumbai accident. His last Instagram post, expressing hope for the future, is now filled with condolences from grieving fans and colleagues.
1u69nosd1c1eg37oroqe5butlm mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-roadaccident mo-entertainment-telivision
Source link