Site icon onlinekeralanews.com

ദേശീയ  പാതയിൽ  വാഹനാപകടം; രണ്ട് പ്ളസ്‌ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം


മലപ്പുറം: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പൊന്നാനി ബർളി കുളത്തിന് സമീപത്തായുള്ള സർവീസ് റോഡിലായിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊന്നാനി എംഎ ബോയ് സ്‌കൂളിലെ പ്ളസ്‌ടു വിദ്യാർത്ഥിയായ പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്‌ലം (19), പാവലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌‌കൂളിലെ പ്ളസ്‌ടു വിദ്യാർത്ഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകനുമായ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.


Source link

Exit mobile version