KERALAM

കേംബ്രിഡ്ജ് സർവകലാശാലയിൽ ഗുരുദേവ ദർശനം ഗവേഷണത്തിന്

ശിവഗിരി: കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗുരുദേവ ദർശനം ഗവേഷണത്തിന്റെ ഭാഗമാകുന്നു.ശിവഗിരി ആശ്രമം ഒഫ് യു .കെ യുടെ നേതൃത്വത്തിൽ കേംബ്രിഡ്ജ് സർവകലാശാല ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ് സ്റ്റഡീസ് വിഭാഗത്തിൽ നടന്ന ചടങ്ങിൽ ഡോ. സുരേഷ് കുമാർ മധുസൂദനനും പ്രൊഫ. പ്രകാശ് ദിവാകരനും ചേർന്ന് രചിച്ച ഹാർമണി അൺവീൽഡ് ശ്രീനാരായണഗുരുസ് ബ്ലൂ പ്രിന്റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ് എന്ന പുസ്തകം ഉൾപ്പെടെ പതിനഞ്ചോളം ഗ്രന്ഥങ്ങൾ ഗവേഷണത്തിന് കൈമാറി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റംഗം സ്വാമി വീരേശ്വരാനന്ദയാണ് സർവകലാശാല ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടന് ഗ്രന്ഥങ്ങൾ കൈമാറിയത്.ജാതിമത ദേശഭേദങ്ങളാൽ സൃഷ്ടമായ അനിശ്ചിതാവസ്ഥകൾക്ക് പരിഹാരമായി ഗുരുവിന്റെ സന്ദേശങ്ങളും ദർശനവും പ്രചരിപ്പിക്കുന്നതിന് ഈ ഗ്രന്ഥങ്ങൾ സഹായകരമാണെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. ഓക്സ്ഫോർഡ് സർവകലാശാലയിലും ബ്രിട്ടീഷ് ലൈബ്രറിയിലെ ഗവേഷണ വിഭാഗത്തിലും ഗുരുവിനെ സംബന്ധിച്ച ഗ്രന്ഥങ്ങൾ മുൻപ് കൈമാറിയിരുന്നു. ഗുരുദേവ ദർശനവും സന്ദേശങ്ങളും ലോക ജനതയിലേക്ക് എത്തിക്കുന്നതിനുള്ള ശിവഗിരി മഠത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗുരുദേവ ദർശനം ഗവേഷണത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതെന്നും സ്വാമി വീരേശ്വരാനന്ദ പറഞ്ഞു . ഡോ. സുരേഷ് കുമാർ മധുസൂദനൻ , പ്രൊഫ. പ്രകാശ് ദിവാകരൻ എന്നിവർ പുസ്തക വിശദീകരണം നടത്തി. ലണ്ടൻ യൂണിവേഴ്സിറ്റി പ്രൊഫ. അലക്സ് ഗ്യത്ത് , കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസഫ് , സജീഷ് ദാമോദരൻ, ആശ്രമം എക്സിക്യൂട്ടീവ് ബോർഡംഗങ്ങളായ സതീഷ് കുട്ടപ്പൻ, സിബി കുമാർ , അനിൽകുമാർ ശശിധരൻ, അനിൽകുമാർ രാലവൻ , കല ജയൻ , മധു രവീന്ദ്രൻ, അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശിവഗിരി ആശ്രമം ഒഫ് യു.കെ പ്രസിഡന്റ്‌ ബൈജു പാലക്കൽ സ്വാഗതവും ഗണേഷ് ശിവൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഗുരുദേവ കൃതികൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടന് സ്വാമി വീരേശ്വരാനന്ദ കൈമാറുന്നു. സജീഷ് ദാമോദരൻ, അലക്സ് സാൻഡ്ര, ഡോ.സുരേഷ്കുമാർ മധുസൂദനൻ, പ്രൊഫ.പ്രകാശ് ദിവാകരൻ, പ്രൊഫ.അലക്‌സ് ഗൈത്ത്, ബൈജു പാലക്കൽ തുടങ്ങിയവർ സമീപം


Source link

Related Articles

Back to top button