INDIALATEST NEWS

വ്യാജ വെബ്പേജുകൾ വഴി നിക്ഷേപത്തട്ടിപ്പ്; തട്ടിപ്പ് ഇംഗ്ലിഷ് മാധ്യമ വെബ്സൈറ്റുകളെ അനുകരിച്ച്

വ്യാജ വെബ്പേജുകൾ വഴി നിക്ഷേപത്തട്ടിപ്പ്; ഇംഗ്ലിഷ് മാധ്യമവെബ്സൈറ്റുകളെ അനുകരിച്ചാണ് തട്ടിപ്പ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | New Delhi News | India News | Malayalam News | Mukesh Ambani | Social Media | investment fraud | fake websites | online scam | investment scam | fake news – Fake Investment Websites Using AI: How to Protect Yourself | India News, Malayalam News | Manorama Online | Manorama News

വ്യാജ വെബ്പേജുകൾ വഴി നിക്ഷേപത്തട്ടിപ്പ്; തട്ടിപ്പ് ഇംഗ്ലിഷ് മാധ്യമ വെബ്സൈറ്റുകളെ അനുകരിച്ച്

മനോരമ ലേഖകൻ

Published: January 19 , 2025 03:32 AM IST

1 minute Read

ന്യൂഡൽഹി ∙ വാർത്താ പോർട്ടലുകളുടെ വെബ്സൈറ്റ് അനുകരിച്ച് വ്യാജ നിക്ഷേപക സ്കീമുകൾ പ്രചരിപ്പിക്കുന്നതു വ്യാപകമാകുന്നു. പ്രമുഖ ഇംഗ്ലിഷ് മാധ്യമങ്ങളുടെ വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്പേജുകൾ വഴിയാണ് തട്ടിപ്പ്. വ്യാജ നിക്ഷേപ സ്കീമുകൾ മഹത്തരമെന്ന് പ്രമുഖ വ്യക്തികൾ പറഞ്ഞ തരത്തിലായിരിക്കും ഇതിലെ ലേഖനം.

ലിങ്ക് ക്ലിക് ചെയ്ത് പേജിലെത്തുന്നവർ ഇതു യഥാർഥ വാർത്താ പോർട്ടലെന്നു കരുതി നിക്ഷേപ പദ്ധതിയുടെ ഭാഗമായേക്കാം. വ്യവസായി മുകേഷ് അംബാനി, ഇൻഫോസിസ് സഹസ്ഥാപകരായ എൻ.ആർ.നാരായണമൂർത്തി, നന്ദൻ നിലേകനി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഒരു വ്യാജ വാർത്താലിങ്ക് പ്രത്യക്ഷപ്പെട്ടത്. ‘ക്വാണ്ടം എഐ’ എന്ന പ്ലാറ്റ്ഫോം 30 ലക്ഷം രൂപ വീതം എല്ലാ നിക്ഷേപകർക്കും ഉറപ്പാക്കുന്നു എന്നായിരുന്നു തലക്കെട്ട്. വ്യവസായരംഗത്തെ പ്രമുഖർ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണെന്നും വ്യാജവാർത്തയിലുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് എന്നിവയുടേതെന്ന മട്ടിൽ വ്യാജ സമൂഹമാധ്യമ സ്ക്രീൻഷോട്ടും ആധികാരികത തോന്നിപ്പിക്കാൻ ചേർത്തിട്ടുണ്ട്.

ചാറ്റ്ജിപിടി പോലെയുള്ള എഐ ടൂളുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഉള്ളടക്കമാണ് വാർത്തയായി പേജിൽ പ്രസിദ്ധീകരിക്കുന്നത്.
വിശ്വസനീയതയ്ക്കായി വരുമാനം ലഭിച്ചുവെന്ന അവകാശവാദങ്ങളുമായി ചില കമന്റുകളും വാർത്തയ്ക്കു ചുവടെ കാണാം. ഇവയൊന്നും യഥാർഥ വ്യക്തികളോ യഥാർഥ കമന്റുകളോ അല്ല. ഇത്തരം വാർത്തകൾ യഥാർഥമെന്ന് ഉറപ്പിക്കാനായി വെബ്പേജിന്റെ ലിങ്ക് പരിശോധിക്കുക. യഥാർഥ മാധ്യമസ്ഥാപനത്തിന്റെ വെബ്സൈറ്റ് വിലാസമാണോ ഉള്ളതെന്ന് ഉറപ്പാക്കണം.

English Summary:
Fake Investment Websites Using AI: Investment fraud via fake websites is surging, using AI to create convincing news articles promoting fraudulent schemes.

mo-business-mukesh-ambani mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 4q7n75mk1og94cmf6osi7h2asm mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-socialmedia


Source link

Related Articles

Back to top button