കോൺഗ്രസ് വിട്ടവരും ‘പാർട്ടി ഓഫിസിൽ’

കോൺഗ്രസ് വിട്ടവരും‘പാർട്ടി ഓഫിസിൽ’ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Indian National Congress | INC | Ghulam Nabi Azad | Congress | Congress party | AICC | Indian National Congress – Congress’s New Headquarters: A gallery of leaders past and present | India News, Malayalam News | Manorama Online | Manorama News
കോൺഗ്രസ് വിട്ടവരും ‘പാർട്ടി ഓഫിസിൽ’
മനോരമ ലേഖകൻ
Published: January 19 , 2025 03:19 AM IST
1 minute Read
ന്യൂഡൽഹിൽ എഐസിസിയുടെ പുതിയ ആസ്ഥാന മന്ദിരമായ
ഇന്ദിരാഗാന്ധി ഭവന്റെ അകം.
ന്യൂഡൽഹി ∙ കോൺഗ്രസിൽനിന്നു മറുകണ്ടം ചാടുകയും ഇപ്പോഴും പാർട്ടിയെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന നേതാക്കളടക്കം കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനത്തെ ‘ചുമരുകളിൽ’ ഇടംപിടിച്ചു. പാർട്ടിയുടെ 139 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന ചിത്രങ്ങളും കുറിപ്പുകളും കോട്‌ല 9 റോഡിലെ പുതിയ മന്ദിരത്തിലുണ്ട്. വി.പി.സിങ്ങും ഗുലാം നബി ആസാദും മുതൽ കേന്ദ്ര സഹമന്ത്രിയായ രവ്‌നീത് സിങ് ബിട്ടു വരെ ചിത്രങ്ങളിലുണ്ട്.
ഓഫിസിന്റെ ഭൂനിരപ്പിലുള്ള നിലയിൽ സോണിയ ഗാന്ധി നയിക്കുന്ന മാർച്ചിന്റെ ചിത്രത്തിൽ ഒപ്പം നിൽക്കുന്ന സുരേഷ് പച്ചൗരി, റീത്ത ബഹുഗുണ ജോഷി, പി.സുധാകർ റെഡ്ഡി എന്നിവരാരും ഇപ്പോൾ പാർട്ടിയിൽ ഇല്ല.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും ഹരിയാന പിസിസി അധ്യക്ഷനുമായ ശേഷം പല പാർട്ടികളിലേക്ക് പോയി മടങ്ങിവന്ന അശോക് തൻവറും ഇതേ ചിത്രത്തിലുണ്ട്.
പിന്നീട് രാഷ്ട്രപതിയായ കെ.ആർ. നാരായണൻ, പല കാലങ്ങളിൽ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, വി.പി. സിങ്, മൻമോഹൻ സിങ് എന്നിവരെല്ലാം ഒന്നിച്ചിരിക്കുന്ന അപൂർവ ചിത്രമാണ് മറ്റൊരു പ്രത്യേകത. പി.വി.നരസിംഹ റാവു, സീതാറാം കേസരി തുടങ്ങിയവരുടെ കൗതുകരമായ ചിത്രങ്ങളും ഓഫിസിലുണ്ട്. സർദാർ വല്ലഭായ് പട്ടേൽ മുതൽ ബി.ആർ.അംബേദ്കർ വരെയുള്ളവരുടെ അപൂർവ ചിത്രങ്ങൾ, ഉദ്ധരണികൾ തുടങ്ങിയവയുമുണ്ട്.
എഐസിസിയിൽ സാധാരണ ജീവനക്കാരനായി ഏറ്റവും കൂടുതൽ കാലം ജോലി ചെയ്ത സന്ത് റാം ശർമയുടെ ചിത്രങ്ങളും കുറിപ്പും വലിയ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവർക്കൊപ്പം ജോലി ചെയ്ത അദ്ദേഹം 2018 ൽ 94–ാം വയസ്സിൽ അന്തരിച്ചു. എഐസിസി ആസ്ഥാനത്തിന് ആകെ 225 കോടി രൂപയോളം ചെലവായെന്ന് ട്രഷറർ അജയ് മാക്കൻ പറഞ്ഞു.
English Summary:
Congress’s New Headquarters: A gallery of leaders past and present
7hi6nleoqv0sf95cgo813q2cb3 mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-leaders-ghulamnabiazad
Source link