INDIALATEST NEWS

കേന്ദ്രബജറ്റ് സമ്മേളനം 31 മുതൽ

കേന്ദ്രബജറ്റ് സമ്മേളനം 31 മുതൽ | മനോരമ ഓൺലൈൻ ന്യൂസ് – Union Budget 2025: Finance Minister Nirmala Sitharaman will present the Union Budget on February 1st, following President Murmu’s address to Parliament on January 31st, marking the start of the budget session | India News Malayalam | Malayala Manorama Online News

കേന്ദ്രബജറ്റ് സമ്മേളനം 31 മുതൽ

മനോരമ ലേഖകൻ

Published: January 18 , 2025 03:13 AM IST

Updated: January 17, 2025 08:44 PM IST

1 minute Read

നിർമല സീതാരാമൻ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

ന്യൂഡൽഹി∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31നു തുടങ്ങിയേക്കും. അടുത്ത മാസം ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ 31നു രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. അന്നുതന്നെ ധനമന്ത്രി സാമ്പത്തിക സർവേ ഇരുസഭകളിലും വയ്ക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13വരെയെന്നാണു സൂചന. 

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാവും ഈ ഘട്ടത്തിലുണ്ടാവുക. രണ്ടാം ഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 വരെ നീളുമെന്നാണു സൂചന. നിർമല സീതാരാമൻ തുടർച്ചയായി ഇത് എട്ടാം തവണയാവും ബജറ്റ് അവതരിപ്പിക്കുക. 

English Summary:
Union Budget 2025: Finance Minister Nirmala Sitharaman will present the Union Budget on February 1st, following President Murmu’s address to Parliament on January 31st, marking the start of the budget session

2sa3vlnmrgimip3bpjs2crkqhj mo-legislature-parliament mo-politics-leaders-nirmalasitharaman mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-draupadimurmu


Source link

Related Articles

Back to top button