7 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വാതിൽ തുറന്ന് യുഎസ്

7 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വാതിൽ തുറന്ന് യുഎസ് | മനോരമ ഓൺലൈൻ ന്യൂസ് – Seven Indian Startups Partner with US Defense Giants | Indian Startups | Indo-US collaboration | അമേരിക്കൻ വിപണി | ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ | India Bengaluru News Malayalam | Malayala Manorama Online News
7 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വാതിൽ തുറന്ന് യുഎസ്
മനോരമ ലേഖകൻ
Published: January 18 , 2025 03:14 AM IST
1 minute Read
ബെംഗളൂരു ∙ ബഹിരാകാശ, പ്രതിരോധ മേഖലയിൽ ഇന്ത്യ–യുഎസ് സഹകരണ പദ്ധതികളിലേക്ക് 7 ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികളെ തിരഞ്ഞെടുത്തു. സ്പേസ് ഇമേജിങ് കമ്പനി കലൈഡിയോ, റോക്കറ്റ് നിർമാണ രംഗത്തെ എത്രീയൽ എക്സ്, ആദ്യ സ്പേസ് തുടങ്ങിയവയ്ക്കാണ് പ്രതിവർഷം 150 കോടി ഡോളർ (12900 കോടിയോളം രൂപ) മൂല്യം വരുന്ന യുഎസ് വിപണിയിലേക്കു വഴി തുറന്നത്. യുഎസ് ഡിഫൻസ് ഇന്നവേഷൻ യൂണിറ്റ്, ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് തുടങ്ങിയ ഏജൻസികളുമായി ഈ സ്റ്റാർട്ടപ്പുകൾ ചേർന്നു പ്രവർത്തിക്കും. യുഎസ് പ്രതിരോധ നിർമാണ രംഗത്തെ അതികായന്മാരായ ലൊക്കീഡ് മാർട്ടിൻ, നോർത്രോപ് ഗ്രുമ്മൻ, ആർടിഎക്സ് എന്നിവയുമായി സഹകരിക്കാനും അവസരം ലഭിക്കും.
English Summary:
Indian Startups Score Big: Indian startups secure US market access, opening vast opportunities in the space and defense sectors. This Indo-US collaboration involves seven companies working on projects valued at $1.5 billion annually.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bengalurunews mo-business-startup mo-news-world-countries-unitedstates 7dt3u53g3p5cmhmqlectqh3a08
Source link