ഡോക്കിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ഡോക്കിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു | മനോരമ ഓൺലൈൻ ന്യൂസ് – ISRO Releases Breathtaking Video of Successful Satellite Docking | ISRO | Satellite Docking | ഐഎസ്ആർഒ | India New Delhi News Malayalam | Malayala Manorama Online News
ഡോക്കിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
മനോരമ ലേഖകൻ
Published: January 18 , 2025 03:14 AM IST
1 minute Read
ന്യൂഡൽഹി∙ വ്യാഴാഴ്ച വിജയകരമായി നടത്തിയ ഡോക്കിങ് പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. സമൂഹമാധ്യമം എക്സിലൂടെയാണു 6 മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. ഡോക്കിങ്ങിനായുള്ള സ്പേഡെക്സ് ഉപഗ്രഹങ്ങൾ വഹിച്ച് റോക്കറ്റ് ഉയർന്നു പൊങ്ങുന്നതു മുതൽ കൺട്രോൾ റൂമിലെ സന്തോഷനിമിഷങ്ങളും വിശദീകരണങ്ങളുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ വിരമിച്ച ചെയർമാൻ എസ്.സോമനാഥിന് ഐഎസ്ആർഒ വിക്രം സാരാഭായ് പ്രഫസർഷിപ് നൽകി. 2 വർഷത്തേക്കാണു കാലാവധിയെന്ന് പുതിയ ചെയർമാൻ വി.നാരായണൻ അറിയിച്ചു.വിരമിച്ച ഉന്നത സാങ്കേതികവിദഗ്ധരുടെ സേവനം വീണ്ടും ഉറപ്പാക്കാനായാണു വിക്രം സാരാഭായ് പ്രഫസർഷിപ് ഐഎസ്ആർഒ നൽകുന്നത്. സോമനാഥിനു മുൻപ് ചെയർമാനായിരുന്ന കെ.ശിവനു നൽകിയ ഇതേ പ്രഫസർഷിപ്പും രണ്ടുവർഷത്തേക്ക് നീട്ടിയിട്ടുണ്ട്.ഇതിനിടെ ഡോക്കിങ്ങിൽ വിജയം നേടിയ ഐഎസ്ആർഒയെ ചൈനീസ് ബഹിരാകാശ ഏജൻസി അഭിനന്ദിച്ചു.
English Summary:
SpadEx Docking: ISRO’s successful SpadEx satellite docking is showcased in a new video. The six-minute video released on X also covers the awarding of the Vikram Sarabhai Professorship and congratulations from the Chinese space agency.
mo-space-rocket mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 703m4tg56lgcaoh5bgmofud1lg mo-space-isro
Source link