KERALAM

ഉമ തോമസിനെ കാണാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം എൽ എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി കെ എൻ ബാലഗോപാൽ, സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി റിനൈ മെഡിസിറ്റിയിലെത്തിയത്.സി പി എം കേന്ദ്രകമ്മിറ്റി യോഗങ്ങൾക്കായി മുഖ്യമന്ത്രി കൊൽക്കത്തയിലേക്ക് പോകാനിരിക്കെയാണ്. ഇതിനുമുമ്പാണ് എം എൽ എയെ കണ്ടത്. ഇന്നലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉമ തോമസിനെ സന്ദർശിച്ചിരുന്നു. എം എൽ എയുമായി മന്ത്രി സംസാരിച്ചു. കോൺഗ്രസ് -എസ് ഭാരവാഹികളായ വി വി സന്തോഷ് ലാൽ, എ ടി സി കുഞ്ഞുമോൻ, രഞ്ചു ചെറിയാൻ, എം ബി നൗഷാദ് എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയെത്തിയത്.

ഡിസംബർ 29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗ വിഷൻ സംഘടിപ്പിച്ച മെഗാ നൃത്ത സന്ധ്യയ്ക്കിടെയാണ് ഉമ തോമസ് വേദിയിൽ നിന്ന് വീണത്. 20 അടിയോളം ഉയരത്തില്‍ നിന്നാണ് വീണത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്ന എം എല്‍ എയെ ഉടൻ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

ഗുരുതരമായി​ പരി​ക്കേറ്റ എം എൽ എ വെന്റിലേറ്ററിലായിരുന്നു. ജനുവരി നാലിനാണ് വെന്റിലേറ്ററിൽ നിന്ന്‌ മാറ്റിയത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടായിരുന്നില്ല.


Source link

Related Articles

Back to top button