INDIA

എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർന്നേക്കും

എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർന്നേക്കും | മനോരമ ഓൺലൈൻ ന്യൂസ് – Central Govt Employees to Get Huge Pay Raise with 8th Pay Commission | Central Government | Salary Hike | India Delhi News Malayalam | Malayala Manorama Online News

എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർന്നേക്കും

ഓൺലൈൻ‌ ഡെസ്ക്

Published: January 17 , 2025 10:28 PM IST

1 minute Read

Representative image

ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്‌. ശമ്പളവും പെന്‍ഷനും നിർണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും. 

ആറാം ശമ്പള കമ്മിഷനില്‍ 7000 രൂപയായിരുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം ഏഴാം കമ്മിഷനിലെ 2.57 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 18,000 ആയി ഉയര്‍ന്നിരുന്നു. എട്ടാം ശമ്പള കമ്മിഷന്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വിവിധ അലവന്‍സുകളിലും മാറ്റങ്ങള്‍ വരും. പത്തുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നത്. 2016 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഏഴാം ശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ നിലവിലുള്ള ശമ്പള ഘടന.

English Summary:
8th Pay Commission: 8th pay Commission to boost Central Government employee salaries. The minimum basic salary is projected to increase rs.40,000.

a0mmgom1j8fdtp6cigt13mgof mo-educationncareer-centralgovernmentemployees 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-legislature-centralgovernment mo-legislature-governmentofindia mo-news-common-salary


Source link

Related Articles

Back to top button