CINEMA

ഭായിജാൻ, നമ്മുടെ അച്ഛൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും; സെയ്ഫ് അലി ഖാന്റെ സഹോദരി പറയുന്നു


അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലി ഖാനെ പ്രകീർത്തിച്ച് സഹോദരി സബാ അലി ഖാൻ പട്ടൗഡി. അപകടകരമായ അവസ്ഥയിലും കുടുംബത്തെ രക്ഷിക്കാൻ കാണിച്ച ധൈര്യം അപാരമാണെന്നാണ് സെയ്‌ഫിന്റെ സഹോദരി അഭിപ്രായപ്പെട്ടു. തന്റെ ഭായിജാന്റെ വീര്യത്തിൽ അച്ഛൻ അഭിമാനിക്കും എന്നും സഹോദരി സന്തോഷത്തോടെ വ്യക്തമാക്കി. 
സബായുടെ വാക്കുകൾ; ”ആ ഭീകര സംഭവത്തിന്റെ ഞെട്ടലിലാണ് ഞാൻ. എന്നാലും ഭായിജാൻ… നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. കുടുംബത്തെ രക്ഷിക്കാൻ താങ്കൾ കാണിച്ച ധൈര്യം കണ്ട് നമ്മുടെ അബ്ബ അഭിമാനിക്കും. പരിക്കുകൾ വേഗം ഭേദമാകട്ടെ. അവിടെ എത്തി പെട്ടെന്നുതന്നെ നേരിട്ട് കാണാനാകും എന്ന് ആഗ്രഹിക്കുന്നു. എന്റെ പ്രാർത്ഥനകൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.”

സെയ്ഫ് അലി ഖാന്റെ നേരെ ഇളയ സഹോദരിയാണ് സബാ അലി ഖാൻ പട്ടൗഡി. ഫാഷൻ ഡിസൈനറും ആഭരണ നിർമാതാണ് സബാ. ഭോപ്പാൽ ഔഖാഫ്-ഇ-ഷാഹി എന്ന റോയൽ ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയുമാണ്.

വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വസതിയിൽ വച്ച് സെയ്ഫ് അലി ഖാന്റെ കുടുംബത്തിനു നേരെ ആക്രമണം നടന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ അക്രമി കയറിയ വിവരം അറിയുന്നത്. അസ്വഭാവികമായ ശബ്ദം കേട്ട് കുട്ടികളെ നോക്കുന്ന ആയയാണ് ആദ്യം ഉണര്‍ന്നത്. പിന്നാലെ സെയ്ഫ് അലി ഖാന്‍ വീട്ടില്‍ അക്രമി കടന്നതായി തിരിച്ചറിഞ്ഞു. തനിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിച്ച സെയ്ഫ് അക്രമിയുടെ തലയില്‍ അടിച്ചു. ആക്രമണത്തില്‍ സെയ്ഫിന് ആറിടങ്ങളില്‍ മുറിവേറ്റു. അതില്‍ രണ്ടെണ്ണം ഗുരുതരമാണ്. മോഷണശ്രമം ചെറുക്കുന്നതിന്‍റെ ഭാഗമായി സെയ്ഫ് അലി ഖാന് കുത്തേറ്റുവെന്ന് ഭാര്യ കരീന പ്രസ്താവനയിലൂടെ വ്യക്തമാക്കി.


Source link

Related Articles

Back to top button