INDIALATEST NEWS

നാലാംവട്ടം നാഴികക്കല്ല്; ഡോക്കിങ്ങിലേക്കുള്ള യാത്ര ദുഷ്കര പാതയിലൂടെ

നാലാംവട്ടം നാഴികക്കല്ല്; ഡോക്കിങ്ങിലേക്കുള്ള യാത്ര ദുഷ്കര പാതയിലൂടെ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | ISRO | ISRO | SpadEx | Satellite Docking | Thiruvananthapuram – ISRO’s SpadEx: Fourth Time’s the Charm – Successful satellite docking achieved | India News, Malayalam News | Manorama Online | Manorama News

നാലാംവട്ടം നാഴികക്കല്ല്; ഡോക്കിങ്ങിലേക്കുള്ള യാത്ര ദുഷ്കര പാതയിലൂടെ

മനോരമ ലേഖകൻ

Published: January 17 , 2025 03:42 AM IST

1 minute Read

സ്പേഡെക്സ് ദൗത്യത്തിലെ എസ്‌ഡി എക്‌സ് 01 (ചേസർ), എസ്‌ഡിഎക്‌സ് 02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ഡോക്കിങ്ങിലൂടെ കൂടിച്ചേർന്ന നിലയിൽ. ഐഎസ് ആർഒ തയാറാക്കിയ സാങ്കൽപികദൃശ്യം.

തിരുവനന്തപുരം ∙ 3 ശ്രമങ്ങൾക്കുശേഷമാണ് ഡോക്കിങ് യാഥാർഥ്യമായത്. ജനുവരി 7ന് ആദ്യ ദിവസം ഉപഗ്രഹങ്ങൾ അടുത്തടുത്തു വന്നപ്പോൾ സെൻസറുകൾ തമ്മിൽ ഒത്തു നോക്കി. തുടർന്ന് ഒരു ഉപഗ്രഹത്തിലെ ക്യാമറയിലൂടെ രണ്ടാമത്തെ ഉപഗ്രഹത്തെ നിരീക്ഷിച്ചു. അതിനകത്തുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചാണ് ഡോക്കിങ്ങിനുള്ള കൃത്യമായ സ്ഥാനം പരിശോധിക്കുന്നത്. 

അതു കൃത്യമാണോയെന്ന് ഉറപ്പിച്ചില്ലെങ്കിൽ ഡോക്കിങ്ങിനു ശ്രമിക്കുമ്പോൾ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു നശിച്ചുപോകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഡോക്കിങ് ശ്രമങ്ങളെല്ലാം ഓരോ പരീക്ഷണങ്ങളായിരുന്നു. ഒട്ടേറെ മാറ്റങ്ങൾ ഗൈഡൻസ് അൽഗോരിതത്തിലും ഡിസൈനിലുമെല്ലാം വരുത്തിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു. 

കുറച്ചു കൂടി നേരത്തേയാണു സ്പേഡെക്സ് ലോഞ്ച് നിശ്ചയിച്ചിരുന്നത്. ടെസ്റ്റുകൾ പൂർത്തിയാക്കാൻ സമയമെടുത്തു. 2024 ഡിസംബർ 30 ന് വിക്ഷേപിച്ചശേഷം ജനുവരി 7 ന് തന്നെ ഡോക്കിങ് നടത്തായിരുന്നു തീരുമാനം. അന്നത്തെ ശ്രമം നടന്നില്ല. പിന്നീട് 2 തവണ കൂടി ശ്രമിച്ച ശേഷമാണ് ഇന്നലെ ദൗത്യം പൂർത്തീകരിച്ചത്.

English Summary:
ISRO’s SpadEx: Fourth Time’s the Charm – Successful satellite docking achieved

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-thiruvananthapuramnews mo-news-world-countries-india-indianews 76iuv824isasiptvt8ve54a282 6anghk02mm1j22f2n7qqlnnbk8-list mo-space-isro mo-space


Source link

Related Articles

Back to top button