ഇന്ത്യ–സിംഗപ്പൂർ ഊർജ ഇടനാഴി പരിഗണനയിൽ

ഇന്ത്യ–സിംഗപ്പൂർ ഊർജ ഇടനാഴി പരിഗണനയിൽ | മനോരമ ഓൺലൈൻ ന്യൂസ് – India-Singapore Renewable Energy Corridor: Singapore and India explore a renewable energy corridor and a data corridor connecting GIFT City | India News Malayalam | Malayala Manorama Online News
ഇന്ത്യ–സിംഗപ്പൂർ ഊർജ ഇടനാഴി പരിഗണനയിൽ
മനോരമ ലേഖകൻ
Published: January 17 , 2025 03:45 AM IST
1 minute Read
ചിരിക്കൂട്ട്: ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയ സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത‍്നത്തെ രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനു ശേഷം യാത്രയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുർമു, തർമന്റെ ഭാര്യ ജെയ്ൻ യൂമികോ ഇട്ടോഗി എന്നിവർ സമീപം.
ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
ന്യൂഡൽഹി ∙ ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയിൽ പുനരുപയോഗ ഊർജ ഇടനാഴി ആരംഭിക്കുന്നതു പരിഗണനയിലുണ്ടെന്ന് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത‍്നം പറഞ്ഞു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയും സിംഗപ്പൂരും തമ്മിൽ ഡേറ്റ കോറിഡോർ സജ്ജമാക്കുന്നതും ആലോചനയിലുണ്ടെന്നു വെളിപ്പെടുത്തിയ അദ്ദേഹം സുസ്ഥിരതയാണ് ഇരുരാജ്യങ്ങളുടെയും മുൻഗണനയെന്നും പറഞ്ഞു.
‘വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്’ (ഒസോവോഗ്) പദ്ധതിയിൽ സിംഗപ്പൂർ ഭാഗമായേക്കുമെന്നാണു സൂചന. രാഷ്ട്രപതി ഭവനിലെത്തിയ സിംഗപ്പൂർ പ്രസിഡന്റിനെ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നു സ്വീകരിച്ചു
English Summary:
India-Singapore Renewable Energy Corridor: Singapore and India explore a renewable energy corridor and a data corridor connecting GIFT City
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi 3rv6acittgqabfs7db2ac1hnsv mo-politics-leaders-draupadimurmu
Source link