KERALAM

അസാപ് കേരള

തിരുവനന്തപുരം: അസാപ് കേരളയിലൂടെ പ്രൊഫഷണൽ സ്കിൽ പരിശീലനo നേടാൻ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അവസരം.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസി. പ്ലാസ്റ്റിക്സ് പ്രോസസിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പഠനം സൗജന്യമാണ്.ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും. മൂന്ന് മാസമാണ് കോഴ്‌സ് ദൈർഘ്യം.യോഗ്യത പട്ടിക വർഗ്ഗ വിദ്യാർത്ഥി, 10-ാം ക്ലാസ്/പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ എന്നിവ.പ്രായ പരിധി 18നും 35നും ഇടയിൽ. റസിഡൻഷ്യൽ കോഴ്‌സാണ് ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കണം. താമസവും ഭക്ഷണവും സൗജന്യമാണ്.ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്,പാലക്കാട് ഒറ്റപ്പാലം കിൻഫ്ര ഐ.ഐ.ഡി പാർക്ക് എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രം:

രജിസ്റ്റർ https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ചെയ്യുക. വിവരങ്ങൾക്ക്-9495999667


Source link

Related Articles

Back to top button