CINEMA

‘പാപ്പനും ഡ്യൂഡും’ കൈകോർക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് വൻ സർപ്രൈസ്

‘പാപ്പനും ഡ്യൂഡും’ കൈകോർക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് വൻ സർപ്രൈസ് | Jayasurya Vinayakan Movie

‘പാപ്പനും ഡ്യൂഡും’ കൈകോർക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് വൻ സർപ്രൈസ്

മനോരമ ലേഖകൻ

Published: January 16 , 2025 08:37 PM IST

1 minute Read

മലയാളികളുടെ ഇഷ്ടതാരങ്ങളായ ജയസൂര്യയും വിനായകനും കോമഡി ഫൺ എന്റർടെയ്നറുമായി വരുന്നു. ‘അനുഗ്രഹീതൻ ആന്റണി’ ഒരുക്കിയ പ്രിൻസ് ജോയിയുടെ രണ്ടാമത്തെ സിനിമയിലാണ് ‘പാപ്പനും ഡ്യൂഡും’ കൈകോർക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ഈ ഫൺ കോമഡി എന്റർടെയ്നർ നിർമിക്കുന്നത്. ജയിംസ് സെബാസ്റ്റ്യന്റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കും.
ബിഗ് ബജറ്റ് സിനിമയായ ‘കത്തനാരി’നു ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആട് 3’ അണിയറയിൽ ഒരുങ്ങുന്നുണ്ട്.  ഈ സിനിമയ്ക്കു മുൻപ് ജയസൂര്യ–വിനായകൻ ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതി ഇടുന്നതെന്നാണ് വിവരം.  ആട് 3യുടെ ചിത്രീകരണം ഏപ്രിൽ പകുതിയോടെ ആരംഭിച്ചേക്കും.  

‘‘അനുഗ്രഹീതൻ ആന്റണിക്കു ശേഷം പ്രിയപ്പെട്ട പ്രിൻസ് സംവിധാനം ചെയ്യുന്ന സിനിമ. പ്രധാന വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ജയേട്ടനും വിനായകൻ ചേട്ടനും. നിർമാണം ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന്. പ്രിയപ്പെട്ടവൻ ജെയിംസ് എഴുതുന്നത് ഇരട്ടി സന്തോഷം. ആടെവിടെ പാപ്പാനേ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.. അത് പ്ലാൻ പോലെ 2025 ക്രിസ്മസിന് സ്‌ക്രീനുകളിൽ.’’–മിഥുന്‍ മാനുവലിന്റെ വാക്കുകൾ.

ജയസൂര്യയും വിനായകനും മുഴുനീള വേഷങ്ങളിൽ കോമഡി നമ്പറുകളുമായി എത്തുമ്പോൾ, രസകരമായ ഈ കൂട്ടുകെട്ട് സ്ക്രീനിൽ കാണാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.

English Summary:
Jayasurya and Vinayakan are coming together for a comedy entertainer.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-midhunmanuelthomas mo-entertainment-movie-jayasurya mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list 275q29mupg1fpi316iu0r1grjk mo-entertainment-movie-vinayakan


Source link

Related Articles

Back to top button