INDIA

Today's Recap ഗോപൻ സ്വാമിയുടെ സമാധി പൊളിച്ച് പൊലീസ്, ഒരു കുടുംബത്തിലെ 3 പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; പ്രധാന വാർത്തകൾ

ഗോപൻ സ്വാമിയുടെ സമാധി പൊളിച്ച് പൊലീസ്, സെയ്ഫ് അലി ഖാന് കുത്തേറ്റു | Today’s Recap | Manorama Online

Today’s Recap

ഗോപൻ സ്വാമിയുടെ സമാധി പൊളിച്ച് പൊലീസ്, ഒരു കുടുംബത്തിലെ 3 പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; പ്രധാന വാർത്തകൾ

ഓൺലൈൻ ഡെസ്ക്

Published: January 16 , 2025 08:30 PM IST

1 minute Read

1, നെയ്യാറ്റിൻകരയിൽ വിവാദമായ ഗോപന്റെ കല്ലറ, ചിത്രം∙ മനോരമ. 2, പ്രതീകാത്മക ചിത്രം

നെയ്യാറ്റിൻകരയിൽ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ ഗോപന്റെ കല്ലറ തുറന്നു, വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ആറു തവണ കുത്തേറ്റു, മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി ‘കാവലാള്‍’ പാട്ട് എഴുതിയ പൂവത്തൂര്‍ ചിത്രസേനന്‍ നിയമന വിവാദത്തിൽ, മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലിൽ കൂടിയ നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്നു ഹൈക്കോടതി, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ. 
പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു. നാളെ വീട്ടുവളപ്പില്‍ മതാചാര പ്രകാരം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ആറു തവണ കുത്തേറ്റു. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോടു ചേർന്നും പരുക്കുണ്ട്. സെയ്ഫ് അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകള്‍. വ്യാഴം പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. മോഷ്ടിക്കാൻ കയറിയ ആളെ നേരിടുമ്പോഴാണ് സെയ്ഫിനു കുത്തേറ്റതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ മുറിയിൽ വച്ചായിരുന്നു ആക്രമണമെന്നും മോഷ്ടാവ് അകത്തു കയറിയെന്നറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം അവിടെ എത്തിയതെന്നുമാണ് നിഗമനം.
വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്നു വൈകിട്ടാണു സംഭവം. പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഇവരുടെ അയൽവാസി ഋതു ജയനെ (28) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികളുണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലിൽ കൂടിയ നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്നു ഹൈക്കോടതി. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്നു ദുരന്തബാധിതര്‍ക്കു സര്‍ക്കാരിനോടു ആവശ്യപ്പെടാൻ ആവില്ലെന്നും കോടതി പറഞ്ഞു. വയനാട്ടിലേതു പ്രകൃതിദുരന്തമാണ്, മനുഷ്യനിര്‍മിത ദുരന്തമല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണു ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിൽ നാലംഗ കുടുംബ ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ(44), ഭാര്യ റഹാന, മകൾ സൈറ(10), സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ റഹാനയേയും സനുവിനെയും നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബീറിനെയും മകളെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.  

English Summary:
Today’s Recap: Read the latest breaking news and stay updated on important events

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-today-s-recap 674vhs8ldi6ekeggugvp628i9p mo-news-world-countries-india-indianews mo-judiciary-lawndorder-keralapolice mo-crime-murder mo-news-common-keralanews mo-crime-crime-news


Source link

Related Articles

Back to top button