INDIALATEST NEWS

കീഴടങ്ങാൻ ആവശ്യം; പൊലീസിനു നേർക്ക് നാടൻ ബോംബെറിഞ്ഞ് പ്രതി: ‘ബോംബ് ശരവണനെ’ വെടിവച്ച് കീഴ്പ്പെടുത്തി ചെന്നൈ പൊലീസ്

കീഴടങ്ങാൻ ആവശ്യം, പൊലീസിനു നേർക്ക് നാടൻ ബോംബെറിഞ്ഞ് പ്രതി; ‘ബോംബ് ശരവണനെ’ വെടിവച്ച് കീഴ്പ്പെടുത്തി ചെന്നൈ പൊലീസ് | മനോരമ ഓൺലൈൻ ന്യൂസ് – Chennai Police Shoot, Arrest Notorious Criminal ‘Bomb Sharavanan’ | Bomb Sharavanan | Arrest | Chennai Police | ബോംബ് ശരവണൻ | ചെന്നൈ പോലീസ് | അറസ്റ്റ് | Latest News Malayalam | Malayala Manorama Online News

കീഴടങ്ങാൻ ആവശ്യം; പൊലീസിനു നേർക്ക് നാടൻ ബോംബെറിഞ്ഞ് പ്രതി: ‘ബോംബ് ശരവണനെ’ വെടിവച്ച് കീഴ്പ്പെടുത്തി ചെന്നൈ പൊലീസ്

ഓൺലൈൻ ഡെസ്ക്

Published: January 16 , 2025 07:53 PM IST

Updated: January 16, 2025 08:03 PM IST

1 minute Read

ബോംബ് ശരവണൻ (ചിത്രം: സ്‍പെഷൽ അറേഞ്ച്മെന്റ്)

ചെന്നൈ∙ ആറ് കൊലപാതകങ്ങൾ ഉൾപ്പെടെ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ എ പ്ലസ് വിഭാഗത്തിൽപ്പെട്ട റൗഡിയായ ‘ബോംബ് ശരവണനെ’ വെടിവച്ച് കീഴ്‍പ്പെടുത്തി ചെന്നൈ പൊലീസ്. ചെന്നൈ എംകെബി നഗറിലെ ഗുഡ്‌ഷെഡ് റോഡിലെ ഗോഡൗണിൽ നിന്നും ബുധനാഴ്ച രാത്രിയാണു ചെന്നൈ പൊലീസ് ബോംബ് ശരവണനെ അറസ്റ്റ് ചെയ്ത‌ത്. ശരവണനോട് പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ തയാറായില്ല. ഇതിനിടെ പൊലീസ് സംഘത്തിന് നേർക്ക് പ്രതി നാടൻ ബോംബ് എറിഞ്ഞു. എന്നാൽ ബോംബ് പൊട്ടിയില്ല. ഇതോടെ ശരവണനെ പൊലീസ് വെടിവച്ച് കീഴ്‍പ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ബിഎസ്പി നേതാവ് കെ.ആംസ്‌ട്രോങ്ങിന്റെ അടുത്ത അനുയായിയാണു ശരവണൻ.

മുന്നറിയിപ്പു നൽകിയ ശേഷം ശരവണന്റെ കാൽമുട്ടിനു താഴെയാണ് പൊലീസ് വെടിയുതിർത്തത്. ഇതോടെ ഇയാൾ നിലത്തു വീണു. പൊലീസ് സംഘം ശരവണനെ സർക്കാർ സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റി. ശരവണന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശരവണന്റെ ബാഗിൽനിന്നു നാല് നാടൻ ബോംബുകളും അരിവാളും അഞ്ച് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. 2015ൽ തിരുവള്ളൂരിൽ ബിഎസ്പി നേതാവ് തെന്നരസുവിനെ കൊലപ്പെടുത്തിയ കേസിലും 2023ൽ ജയശീലനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ശരവണൻ.

English Summary:
Bomb Saravanan: Notorious criminal ‘Bomb Saravanan’ apprehended by Chennai Police after a shootout. Accused in 33 criminal cases, including six murders, he was injured and taken to hospital.

57euddpi11lci6lmckeqa3jdci 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-news-common-chennainews mo-crime-murder


Source link

Related Articles

Back to top button