ദോഹ: പതിനഞ്ചു മാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കുമോ എന്ന് ആശങ്ക. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്മാറിയെന്ന് ആരോപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്.അതിനിടെ, 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായതിന് ശേഷം ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
Source link