INDIALATEST NEWS

സെയ്ഫിന്റെ വീട്ടിലേക്ക് അക്രമി എത്തിയത് രഹസ്യവഴിയിലൂടെ?; ‘സഹായിച്ചത് വീട്ടുജോലിക്കാരി’

‘അക്രമി എത്തിയത് വീട്ടുജോലിക്കാരിയെ കാണാൻ; വാക്കുതർക്കത്തിനിടെ സെയ്ഫ് ഇടപെട്ടു’ | മനോരമ ഓൺലൈൻ ന്യൂസ്- സെയ്ഫ് അലി ഖാൻ | ബോളിവുഡ് വാർത്തകൾ | Saif Ali Khan stabbing | Mumbai robbery news | Bollywood actor news | Kareena Kapoor family | Bandra West attack | Bollywood crime updates

സെയ്ഫിന്റെ വീട്ടിലേക്ക് അക്രമി എത്തിയത് രഹസ്യവഴിയിലൂടെ?; ‘സഹായിച്ചത് വീട്ടുജോലിക്കാരി’

ഓൺലൈൻ ഡെസ്ക്

Published: January 16 , 2025 03:21 PM IST

Updated: January 16, 2025 03:35 PM IST

1 minute Read

സെയ്ഫ് അലി ഖാൻ (File Photo: PTI), സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ചിരിക്കുന്ന മുംബൈ ലീലാവതി ആശുപത്രി (PTI Photo)

മുംബൈ∙ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടന്റെ വീട്ടിലെ ജോലിക്കാരിൽ ഒരാളുമായി ബന്ധമുണ്ടെന്ന് സംശയം. അകത്തുനിന്ന് ജോലിക്കാരി വാതിൽ തുറന്നു കൊടുത്തതു കൊണ്ടാണ് അക്രമി വീടിനുള്ളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏഴംഗ പൊലീസ് സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. 

‘‘വീട്ടു ജോലിക്കാരിയെ കാണാനായാണ് അക്രമി വീടിനുള്ളിൽ എത്തിയത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിനുള്ളിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും നടന് കുത്തേൽക്കുകയും ചെയ്തു. വീട്ടിനുള്ളിലേക്ക് കയറാനായി അക്രമിക്ക് സഹായം ചെയ്തത് ജോലിക്കാരിയാണ്.’’– പൊലീസ് പറഞ്ഞു. 

അപകടം നടക്കുന്നതിന് 2 മണിക്കൂർ മുമ്പാണ് അക്രമി വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം. അപകടത്തിന് തൊട്ടു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും അക്രമിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടിനുള്ളിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി പൊലീസിന് മൊഴി നൽകിയത്. 
സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്ക് പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റുൾപ്പെടുന്ന അപ്പാർട്മെന്റ് സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 

സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സെലിബ്രിറ്റികൾ പോലും മഹാരാഷ്ട്രയിൽ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുംബൈയിലെ ക്രമസമാധാന നില തകരുന്നത് എന്തൊരു ലജ്ജാകരമാണെന്ന് ശിവ സേന ഉദ്ദവ് വിഭാഗം ‌എംപി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.

English Summary:
Saif Ali Khan Attack News: How Did Saif Ali Khan’s Attacker Enter Building? What Cops Suspect

5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-saifalikhan mo-crime-attack 7s897t8hfks2bps3qaobbs40f2 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-entertainment-common-bollywoodnews


Source link

Related Articles

Back to top button