രക്തത്തിൽ കുളിച്ച സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെ മകൻ ഇബ്രാഹിം | മനോരമ ഓൺലൈൻ ന്യൂസ്- mumbai india news malayalam | Saif Ali Khan Stabbed, Rushed to Hospital by Son Ibrahim | Saif Ali Khan Survives Stabbing Attack | Malayala Manorama Online News
രക്തത്തിൽ കുളിച്ച സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെ മകൻ ഇബ്രാഹിം– വിഡിയോ
ഓൺലൈൻ ഡെസ്ക്
Published: January 16 , 2025 02:44 PM IST
1 minute Read
സെയ്‌ഫ് അലി ഖാൻ Photo by SUJIT JAISWAL / AFP), കരീന കപൂർ ഓട്ടോറിക്ഷയ്ക്കു സമീപം നിൽക്കുന്നു (വിഡിയോ ദൃശ്യങ്ങളിൽനിന്ന്)
മുംബൈ ∙ വീട്ടിൽവച്ചു പുലർച്ചെ അക്രമിയുടെ കുത്തേറ്റു മാരകമായി പരുക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ. മൂത്ത മകനും നടനുമായ ഇബ്രാഹിമാണു സെയ്ഫിനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ഗുരുതരമായി പരുക്കേറ്റു രക്തത്തിൽ കുളിച്ച പിതാവിനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനാണ് ഇബ്രാഹിം ഓട്ടോറിക്ഷ വിളിച്ചത് എന്നാണു റിപ്പോർട്ട്. വീട്ടിലെ കാറെടുത്തു പോകാൻ സാധിച്ചില്ല. ടാക്സി വിളിച്ച് സമയം കളയേണ്ടെന്നു ഇബ്രാഹിം കരുതി. ബാന്ദ്രയിലെ വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് ആശുപത്രി. ഓട്ടോയിൽ ഇബ്രാഹിനും സെയ്ഫുമാണ് ഉണ്ടായിരുന്നത്. ഭാര്യയും നടിയുമായ കരീന കപൂർ ഖാൻ ഓട്ടോയ്ക്കു സമീപത്തുനിന്നു വീട്ടിലെ ജീവനക്കാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. കരീന വന്നിറങ്ങിയ ഓട്ടോയാണ് ഇതെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഇതെന്നാണു നിഗമനം.
After the attack at Saif Ali Khan’s Bandra West residence, he was rushed to Lilavati Hospital in an auto-rickshaw. Considering he owns several luxury cars, why was an auto chosen over an ambulance or his own car? pic.twitter.com/L353FXRwRO— Meme Farmer (@craziestlazy) January 16, 2025
54 വയസ്സുകാരനായ സെയ്ഫിന് ആക്രമണത്തിൽ ആറു കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനു സമീപവും കഴുത്തിലും ആഴത്തിൽ പരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫ് അപകടനില മറികടന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സെയ്ഫിന്റെ കുടുംബത്തിലെ മറ്റാർക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. മോഷണശ്രമത്തിനിടെ ഉണ്ടായ ആക്രമണമാണോ എന്നതടക്കം പരിശോധിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.
മുംബൈയിലെ ഏറ്റവും സമ്പന്ന മേഖലയിലുണ്ടായ ആക്രമണം ബോളിവുഡിൽ പരിഭ്രാന്തി പരത്തി. താൻ ഇത്രയും അരക്ഷിതയായി തോന്നിയിട്ടില്ലെന്നും ബാന്ദ്രയിൽ കൂടുതൽ പൊലീസ് സാന്നിധ്യം വേണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് അഭ്യർഥിക്കുന്നതായും നടി പൂജാ ഭട്ട് പ്രതികരിച്ചു. താരങ്ങൾപ്പോലും ആക്രമിക്കപ്പെടുന്നെങ്കിൽ സാധാരണ മുംബൈക്കാർ എത്ര സുരക്ഷിതരാണെന്ന ചോദ്യവുമായി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
English Summary:
Saif Ali Khan stabbing: Bollywood actor Saif Ali Khan was rushed to Lilavati Hospital after a stabbing attack at his home. His son, Ibrahim, took him in an auto-rickshaw. Saif underwent emergency surgery and is now out of danger.
5f41h3s96o1cc10cm8eak5uj98 5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-saifalikhan mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-entertainment-common-bollywood