വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ രാജ്യത്ത് വരാന്‍പോകുന്നത് ‘അപകടകരമായ അധികാരകേന്ദ്രീകരണ’മാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ അതിസമ്പന്നരായ ഏതാനും ആളുകളുടെ കൈകളിലേയ്ക്ക് അപകടകരമായ വിധത്തിൽ അധികാരം കേന്ദ്രീകരിക്കുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. അവരുടെ അധികാരദുര്‍വിനിയോഗം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബൈഡന്‍ പറഞ്ഞു. ‘അമേരിക്കയില്‍ അതിരുകടന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിലുള്ള ഒരു പ്രഭുവര്‍ഗം രൂപപ്പെടുകയാണ്. നമ്മുടെ ജനാധിപത്യത്തിനും അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും അക്ഷരാര്‍ത്ഥത്തില്‍ ഭീഷണി ഉയർത്തുന്നതാണത്’, ബൈഡൻ വ്യക്തമാക്കി.
Source link