‘സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസ്സിലാക്കിയ മമ്മൂട്ടി ചേട്ടന് അഭിനന്ദനങ്ങൾ’; രേഖാചിത്രത്തെ പ്രശംസിച്ച് രമേശ് പിഷാരടി
‘സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസ്സിലാക്കിയ മമ്മൂട്ടി ചേട്ടന് അഭിനന്ദനങ്ങൾ’; രേഖാചിത്രത്തെ പ്രശംസിച്ച് രമേശ് പിഷാരടി
മനോരമ ലേഖിക
Published: January 16 , 2025 12:31 PM IST
1 minute Read
രേഖാചിത്രത്തിനും സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്കും പ്രശംസയുമായി നടൻ രമേശ് പിഷാരടി. മൂന്നു വർഷങ്ങൾക്ക് മുൻപ് താൻ രേഖാചിത്രത്തിന്റെ കഥ കേട്ടിരുന്നു എന്ന് രമേശ് പിഷാരടി പറയുന്നു. സിനിമയിൽ പൊലീസുകാരനായ ആസിഫ് അലിയുടെ കഥാപാത്രം ഒരു മരണത്തിനു പിന്നിലെ ചുരുളുകൾ അഴിക്കുവാൻ നടത്തുന്ന യാത്രയെക്കാൾ വലിയ യാത്രയാണ് ഈ സിനിമ തിയറ്ററിലെത്തിക്കാൻ സംവിധായകൻ ജോഫിൻ നടത്തിയതെന്ന് രമേശ് പിഷാരടി വെളിപ്പെടുത്തി. സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസ്സിലാക്കിയ ‘മമ്മൂട്ടി ചേട്ടനെ’യും രമേശ് പിഷാരടി അഭിനന്ദിച്ചു.
രമേഷ് പിഷാരടിയുടെ വാക്കുകൾ: രേഖാചിത്രം കണ്ടു. സുഹൃത്ത് ജോഫിൻ ടി ചാക്കോയുടെ മാന്യമായ പരിശ്രമത്തിന് അർഹമായ വലിയ വിജയം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുമ്പ് ചിത്രത്തിന്റെ രൂപ’രേഖ’ കേട്ടിരുന്നു. സ്ക്രീനിൽ ആസിഫ് അലിയുടെ കഥാപാത്രം ചുരുളുകൾ അഴിക്കുവാൻ നടത്തുന്ന യാത്ര പോലെയോ അതിനുമപ്പുറമോ ആയിരുന്നു ജോഫിന്റെ യാത്ര.
സംശയങ്ങൾ, സമ്മതങ്ങൾ, സംവാദങ്ങൾ. ഒടുവിൽ സംവിധായകന്റെ പേര് തിയറ്ററിൽ എഴുതികാണിച്ചപ്പോഴുള്ള കരാഘോഷങ്ങളിൽ ആ യാത്ര എത്തി നിൽക്കുന്നു. ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് തന്നെ കുറിക്കട്ടെ “സിനിമ അവിടെ എത്തുന്ന ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാക്കും”. ജോഫിന്റെ ഇന്റലിജൻസിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും വളരെ നേരത്തെ മനസിലാക്കിയ, വിശ്വസിച്ച മമ്മൂട്ടി ചേട്ടനും രേഖാചിത്രത്തിന്റെ തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ ആശംസകൾ.
2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ചിത്രമായ രേഖാചിത്രം തിയറ്ററിൽ വിജയഗാഥ തുടരുകയാണ്. മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമയാണ് . ദ് പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ്ഓഫിസിലും മികച്ച പ്രതികരണമാണ് നേടുന്നത്.
English Summary:
Ramesh Pisharody praises about Rekha chithram movie
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-rameshpisharody mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list 2lc3lmorsq03kk14tki1skms6s
Source link