WORLD

‘ഉലയേണ്ട സാമ്രാജ്യങ്ങളെ ഞങ്ങള്‍ ഉലച്ചു’; ഹിൻഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ


വാഷിങ്ടണ്‍: യു.എസ്. ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പിനെതിരേയും യു.എസ്. കമ്പനിയായ നികോലയ്ക്കുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.അതേസമയം, എന്തുകൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല- എന്തെങ്കിലും ഭീഷണിയോ ആരോഗ്യപ്രശ്‌നമോ വ്യക്തിപരമായ വലിയ വിഷയങ്ങളോ ഒന്നുമില്ല. ഹിന്‍ഡന്‍ബര്‍ഗിനെ എന്റെ ജീവിതത്തിലെ ഒരു അധ്യായമായാണ് കണക്കാക്കുന്നത്, അല്ലാതെ എന്നെ നിര്‍വചിക്കുന്ന മുഖ്യമായ സംഗതി ആയല്ല, ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button