മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാനാണ് ബോബി ചെമ്മണൂർ: അഖിൽ മാരാർ പറയുന്നു
മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാനാണ് ബോബി ചെമ്മണ്ണൂർ: അഖിൽ മാരാർ പറയുന്നു | Akhil Marar Boby Chemmannur | Akhil Marar Honey Rose | Akhil Marar Asset | Malayalam Movie News | Latest Movie News
മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാനാണ് ബോബി ചെമ്മണൂർ: അഖിൽ മാരാർ പറയുന്നു
മനോരമ ലേഖകൻ
Published: January 16 , 2025 09:53 AM IST
Updated: January 16, 2025 10:22 AM IST
2 minute Read
അഖിൽ മാരാർ, ബോബി ചെമ്മണൂർ, ഹണി റോസ്
ബോബി ചെമ്മണ്ണൂർ–ഹണി റോസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അഖിൽ മാരാർ. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകാതിരുന്നതെന്നും അഖിൽ മാരാര്‍ പറയുന്നു.
‘‘മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്മാർ നമ്മെ ഭരിക്കുന്നു. അതിന്റെ ചെറിയൊരു ബുദ്ധി ബിസിനസ്സിൽ പയറ്റാൻ നോക്കിയ ബുദ്ധിമാൻമാരിൽ ഒരാളാണ് ബോബി ചെമ്മണ്ണൂർ. നിങ്ങളിൽ ചിലർക്ക് ബോബി ചെമ്മണൂർ ദൈവമാകും. ചിലർക്കു അവരുടെ അച്ഛനാകും. നിങ്ങൾക്ക് ബോധം ഉണ്ടെങ്കിൽ മനസിലാക്കാൻ കാര്യങ്ങൾ വ്യക്തമായി ഞാൻ പറഞ്ഞു തരാം. കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോച്ചെയെ പൊലീസ് അറസ്റ്റ് ചെയ്തതും കോടതി ജാമ്യം നൽകാത്തതും.
ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ്. സിനിമ നടിമാരെ ആലോചിച്ചു …… ചെയ്യാറുണ്ട്. ഹണി റോസിനെ നടിയെന്നല്ലേ വിളിച്ചത് …. എന്നല്ലല്ലോ. ഹണിയെ മുന്നിൽ നിർത്തി …. ഫിറ്റ്നസ് നേടാം. ഹണി ഉദ്ഘാടനത്തിന് വന്നപ്പോൾ കൂടെ കിടന്നോ ഇല്ലയോ എന്ന തെറ്റിദ്ധാരണ നൽകുന്ന പ്രസ്താവനകൾ. അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉൾപ്പെടെ നിരവധി തവണ അയാൾ നടത്തിയ വാ കൊണ്ടുള്ള വ്യഭിചാരം കേട്ട് ഞെട്ടിയാണ് നിസാരമെന്ന് നിങ്ങൾ കരുതിയ ഈ വിഷയത്തിൽ കോടതി ജാമ്യം നിഷേധിച്ചത്.
ഇവിടെ ബോച്ചേയ്ക്ക് ജാമ്യം കൊടുത്തിരുന്നെങ്കിൽ നാളെയിൽ നിങ്ങളൊരു സ്ത്രീ ആണെങ്കിൽ നിങ്ങളുടെ മുഖത്ത് നോക്കി എന്തും പറയാനുള്ള ധൈര്യം ഇന്നാട്ടിലെ സകല എമ്പോകികൾക്കും വരും. നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ ഇതേ വാക്കുകൾ നിങ്ങളുടെ ഭാര്യയോടും മക്കളോടും പെങ്ങളോടും അമ്മയോടും നാട്ടിലുള്ളവന്മാർ പറയുന്നത് കേൾക്കേണ്ടി വരും. പിന്നെ മാന്യത ഹണിക്കു വേണം എന്ന വാദത്തോട് ഞാൻ യോജിക്കാം. പക്ഷേ ഹണിയുടെ മാന്യത അല്ലെങ്കിൽ കേരളത്തിൽ ഓരോ സ്ത്രീകളുടെയും മാന്യത നിശ്ചയിക്കാൻ ഞാൻ ആരാണ്…? നിങ്ങളാരാണ്?
ബോച്ചെയുടെ ഭാഷ തന്നെ കടം എടുത്താൽ ഹണി കുന്തി ദേവിക്ക് സമം ആണെന്ന്. അതായത് ഹിന്ദു പുരാണ കഥാപാത്രങ്ങൾ ഹണിയെ പോലെ മാന്യത ഇല്ലാതെ നടക്കുന്നവർ ആണെന്നല്ലേ അർഥം. മറ്റൊരു വിവരക്കേട് രാഹുൽ ഈശ്വർ ഉൾപ്പെടെ പറഞ്ഞു നടക്കുന്നത് മോഹൻലാൽ ഹണിയെ നോക്കി പറഞ്ഞ വാക്കുകൾ നോക്കണം. അയാൾ വലിയ മോഹൻലാൽ ഭക്തനാണ്, പക്ഷേ ലാലേട്ടൻ മോശമായി പറഞ്ഞില്ലേ.. അതായത് സദയം സിനിമയിൽ മോഹൻലാൽ പെൺകുട്ടികളെ കൊന്നത് കൊണ്ട് കേരളത്തിലെ കൊലപാതകം നിസാരമാണ് എന്നാണോ. അല്ലെങ്കിൽ മോഹൻലാലും മമ്മൂട്ടിയും നിരവധി കഥാപാത്രങ്ങൾ ആയി ചെയ്ത ശരി തെറ്റുകൾ പൊതു സമൂഹത്തിൽ ആർക്കും ചെയ്യാം എന്നാണോ..?
ഒരു സിനിമയിൽ 2 കഥാപാത്രങ്ങൾ സംസാരിക്കുന്നതും കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ ഒരാൾ ഒരു സ്ത്രീയെ നിരവധി തവണ ആക്ഷേപിക്കുന്നതും രാഹുൽ ഈശ്വറിന് ഒരുപോലെ തുല്യം. അടുത്തത് ബോച്ചേയുടെ ചാരിറ്റി. എന്തു ചെയ്തിട്ടാണെങ്കിലും ബോച്ചേ ചാരിറ്റി ചെയ്യുന്നുണ്ടല്ലോ.
ഒന്നാമത് ഒരു കോർപറേറ്റ് കമ്പനിക്ക് ചാരിറ്റി ചെയ്തേ പറ്റു. കേരളത്തിലെ എല്ലാവരും വലിയ തുക ആണ് ഇതിനായി മാറ്റി വയ്ക്കുന്നത്…കെഎസ്എഫ്ഇ പോലും നൂറുകോടിക്ക് മുകളിൽ ആണ് സിഎസ്ആർ ഫണ്ട് കൊടുക്കുന്നത്. യൂസഫലി ഉൾപ്പെടെ വലുതും ചെറുതും ആയ എല്ലാ ബിസിനസ്കാരും ചാരിറ്റി ചെയ്യുന്നത് ബോച്ചെയെ പോലെ വിളിച്ചു കൂവി നടന്നല്ല. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ പോലും കഴിഞ്ഞ ഒന്നരവർഷത്തിനിടെ പലർക്കായി നൽകിയത് പതിനഞ്ച് ലക്ഷത്തോളം രൂപയാണ്. ഒരാളെ സഹായിക്കുമ്പോൾ വിഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്ന ഒരുവന്റെ മനോനില ക്രൂരമാണ് എന്നാണ് എന്റെ വിശ്വാസം.. ആരെയും കാണിക്കാൻ അല്ല മറിച്ചു ഒരുവന്റെ വേദനയിൽ സഹായിക്കാനുള്ള മനസിന്റെ നന്മയാണ് ചാരിറ്റി.
അതേസമയം മറ്റൊരുവന്റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്റെ മനസിനെ മാർക്കറ്റിങ് എന്ന് പറയും. ബോബിക്ക് മാർക്കറ്റിങ് നന്നായി അറിയാം. ഒരു ഫെമിചിനിച്ചികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാൻ..എനിക്ക് മുന്നിൽ ഉള്ളത് വിഷയങ്ങൾ മാത്രം. ശരിയും തെറ്റും തിരിച്ചറിഞ്ഞു വിഷയത്തിനൊപ്പം നിൽക്കുന്നു.’’–അഖിൽ മാരാറിന്റെ വാക്കുകൾ.
English Summary:
Actor and director Akhil Marar has clarified his stance on the Bobby Chemmannur-Honey Rose issue.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-honey-rose mo-entertainment-telivision-akhil-marar 1girb0ppof7vp548k838v58p5b
Source link