മറ്റൊരാളുമായി പ്രണയം, വിവാഹത്തിന് 4 ദിവസം മുൻപ് 20കാരിയെ പൊലീസുകാർക്ക് മുന്നിൽ വെടിവച്ച് കൊന്ന് പിതാവ്

മറ്റൊരാളുമായി പ്രണയം, വിവാഹത്തിന് 4 ദിവസം മുൻപ് 20കാരിയെ പൊലീസുകാർക്ക് മുന്നിൽ വെടിവച്ച് കൊന്ന് പിതാവ് | മനോരമ ഓൺലൈൻ ന്യൂസ് – Father Shot Woman | Crime News | Manorama Online news

മറ്റൊരാളുമായി പ്രണയം, വിവാഹത്തിന് 4 ദിവസം മുൻപ് 20കാരിയെ പൊലീസുകാർക്ക് മുന്നിൽ വെടിവച്ച് കൊന്ന് പിതാവ്

ഓൺലൈൻ ഡെസ്ക്

Published: January 16 , 2025 10:14 AM IST

Updated: January 16, 2025 10:25 AM IST

1 minute Read

തനു ഗുർജാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽനിന്ന് (Photo: Screengrab)

ഗ്വാളിയർ∙  മധ്യപ്രദേശിലെ ഗ്വാളിയറില്‍ വിവാഹത്തിന് നാലു ദിവസം മുൻപ് ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ ഗോലകാ മന്ദിർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം. തനു ഗുർജാറിനാണ് വെടിയേറ്റത്. പിതാവ് മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

തനുവിന്റെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. വിവാഹത്തിന് 4 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് യുവതി വീട്ടുകാരെ അറിയിക്കുന്നത്. ഇഷ്ടമില്ലാത്തയാളുമായുള്ള വിവാഹത്തിന് വീട്ടുകാർ നിർബന്ധിപ്പിക്കുന്നെന്ന് പറഞ്ഞ് തനു സംഭവദിവസം സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വിക്കി എന്നയാളുമായി തനിക്ക് പ്രണയമുണ്ടെന്നും  ഈ വിഡിയോ പുറത്തുവന്നാൽ താൻ ജീവനോടെയുണ്ടാകുമോ എന്ന് സംശയമുണ്ടെന്നും യുവതി പറയുന്നുണ്ട്. വിഡിയോ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടത്. 

വിഡിയോ പോസ്റ്റ് ചെയ്തതിൽ പ്രകോപിതനായാണ് പിതാവ് മഹേഷ് ഗുർജാർ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മകളുടെ നെഞ്ചിനാണ് പിതാവ് വെടിവച്ചത്. പിന്നാലെ ബന്ധു, തനുവിന്റെ നെറ്റിയിലും കഴുത്തിലും വെടിയുതിർത്തു. തനു പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് പിതാവ് മകളെ വെടിവച്ചു കൊന്നത്. സംഭവത്തിനു പിന്നാലെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധു ഓടി രക്ഷപ്പെട്ടു.

English Summary:
Madhya Pradesh woman shot dead by father, cousin in front of police days before marriage

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 6e711b23isuf8klh0hgbsictrm mo-news-world-countries-india-indianews mo-crime-murder mo-news-national-states-madhyapradesh mo-crime-crime-news mo-crime-shotdead


Source link
Exit mobile version