INDIA

ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു, സ്പേഡെക്സ് വിജയം: ചരിത്രനിമിഷത്തിൽ ഐഎസ്ആർഒ

ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു, സ്പേഡെക്സ് വിജയം: ചരിത്രനിമിഷത്തിൽ ഐഎസ്ആർഒ | മനോരമ ഓൺലൈൻ ന്യൂസ്- Spadex | ISRO | Manorama Online News

ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു, സ്പേഡെക്സ് വിജയം: ചരിത്രനിമിഷത്തിൽ ഐഎസ്ആർഒ

ഓൺലൈൻ ഡെസ്ക്

Published: January 16 , 2025 09:19 AM IST

Updated: January 16, 2025 09:25 AM IST

1 minute Read

File Photo: X/ISRO

ബെംഗളൂരു∙ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ടുകൾ. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും കൂടിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇൻ-സ്‌പേസ് ഡോക്കിങ് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. 

ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. 

ബഹിരാകാശത്തെ ഡോക്കിങ് സാധ്യമാകുന്നതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ദൗത്യം വിജയിച്ചാൽ സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാകും സ്പേഡെക്സ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും സ്വന്തമാകും.

English Summary:
ISRO successfully executes fourth satellite docking attempt under Spadex Mission

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2pqc3nnu9r7g25heg2eb2bovi6 mo-space-isro


Source link

Related Articles

Back to top button