ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ശാരദവിലാസം ഗേൾസ് ഹൈസ്കൂളിന്റെ വാർഷികാഘോഷം സമന്വയം 2025ന്റെ പൊതുസമ്മേളനം, ഹയർസെക്കൻഡറി ബ്ലോക്ക് നവീകരണ പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി നിർവഹിച്ചു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ നോബിൾ ഗ്രൂപ്പ് സ്കൂൾസ് മാനേജർ സുഭാഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഗോപകുമാർ അവാർഡ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ്, ബ്ലോക്ക് പഞ്ചായത്തംഗം പി.മണികണ്ഠൻ, ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ.ജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ അഭയൻ വൈസ് പ്രിൻസിപ്പൽ ഷാജി, സ്റ്റാഫ് സെക്രട്ടറി അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിലെ കമ്മ്യൂണിറ്റി ക്യാമ്പിന് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് 18ന് സമാപിക്കും.
ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിന്റെ വാർഷികാഘോഷം ഹൃദയപൂർവ്വം 2025 ഇന്ന്ഉച്ചയ്ക്ക് 2 മുതൽ നടക്കും. വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് ബി.സതീഷ് അദ്ധ്യക്ഷത വഹിക്കും.സുഭാഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. സാഹിത്യകാരൻ ഗിരീഷ് പുലിയൂർ,സിനി ആർട്ടിസ്റ്റ് മനുവർമ്മ,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6ന് പുല്ലമ്പാറ പഞ്ചായത്ത് അവതരിപ്പിക്കുന്ന ചങ്ങാതി ഡോക്യുഡ്രാമ,6.30ന് പൂർവ്വവിദ്യാർത്ഥി അജയൻ ചിറയിൻകീഴ് അവതരിപ്പിക്കുന്ന കലാവിരുന്ന്,രാത്രി 7.30ന് കരോക്കെ ഗാനമേള എന്നിവ നടക്കും.വൈകിട്ട് 3.30ന് ലഹരി വിരുദ്ധ ഏകാംഗ നാടകം വിഷക്കെണി നടക്കും.
Source link