മൂന്നുദിവസം നേരിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി നേരിയ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് മഴ സാദ്ധ്യത. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സാഹചര്യത്തിലാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നേരിയ മഴ ലഭിക്കുന്നത്. എന്നാൽ പകൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ച വരെ കേരള, തമിഴ്നാട് തീരത്ത് 0.5 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Source link
Exit mobile version