മഹാകുംഭ മേളയിൽ തീർത്ഥാടക പ്രവാഹം


മഹാകുംഭ മേളയിൽ
തീർത്ഥാടക പ്രവാഹം

ന്യൂഡൽഹി: മഹാകുംഭമേളയുടെ മൂന്നാം ദിനമായ ഇന്നലെയും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് തീർത്ഥാടകർ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി. തീരത്തു നിന്ന് വള്ളങ്ങളിൽ ത്രിവേണി സംഗമത്തിലേക്ക് എത്തിയ ഭക്തർ ഗംഗാദേവി സൂക്തങ്ങൾ ചൊല്ലി മുങ്ങിനിവർന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമാണ് ത്രിവേണി. തിങ്കളാഴ്ച തുടങ്ങിയ മഹാകുംഭമേളയിൽ ആദ്യ രണ്ടുദിവസങ്ങളിൽ മാത്രം എത്തിയത് അഞ്ചു കോടിയിലേറെ ഭക്തരാണ്.
January 16, 2025


Source link

Exit mobile version