50 വിദ്യാർഥിനികളെ 15 വർഷം പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ പിടിയിൽ

50 വിദ്യാർഥിനികളെ 15 വർഷം പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ പിടിയിൽ | മനോരമ ഓൺലൈൻ ന്യൂസ് – Sexual Assault: A Mumbai psychologist has been arrested for sexually assaulting 50 students over 15 years | India News Malayalam | Malayala Manorama Online News

50 വിദ്യാർഥിനികളെ 15 വർഷം പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ പിടിയിൽ

മനോരമ ലേഖകൻ

Published: January 16 , 2025 02:55 AM IST

1 minute Read

Representative image. Photo By: kittirat roekburi/shutterstock

മുംബൈ∙ 15 വർഷത്തിനിടെ 50 വിദ്യാർഥികളെ പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ അറസ്റ്റിലായി. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിൽ പെൺകുട്ടികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം നേടിയായിരുന്നു പീഡനം. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചും ഫോണിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് ചൂഷണം ചെയ്തത്. വിവാഹിതരായ ശേഷവും പീഡനത്തിന് ഇരയായതായി ചിലർ വെളിപ്പെടുത്തി. ഈസ്റ്റ് നാഗ്പുർ കേന്ദ്രീകരിച്ച് സ്ഥാപനം നടത്തിയ ഡോക്ടർ, വീടുകൾ സന്ദർശിച്ചും കൗൺസലിങ് നടത്തിയിരുന്നു. ചൂഷണത്തിന് ഡോക്ടറെ സഹായിച്ച വനിതാ ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഇരകളിൽ ഏറെയും. ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

English Summary:
Sexual Assault: A Mumbai psychologist has been arrested for sexually assaulting 50 students over 15 years

7nc5epneo13l0v12kdqq07i998 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-crime-sexualabuse mo-crime-child-abuse


Source link
Exit mobile version