വിചാരണ വൈകിയാൽ ജാമ്യത്തിന് അർഹത; ഭീമ കൊറേഗാവ് കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

വിചാരണ വൈകിയാൽ ജാമ്യത്തിന് അർഹത; ഭീമ കൊറേഗാവ് കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Bhima Koregaon case | Bombay High Court | bail | Ron Wilson | Sudhir Dhawale | NIA | Maoist links – Bhima Koregaon Case: Bombay High Court grants bail, cites trial delays | India News, Malayalam News | Manorama Online | Manorama News

വിചാരണ വൈകിയാൽ ജാമ്യത്തിന് അർഹത; ഭീമ കൊറേഗാവ് കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

മനോരമ ലേഖകൻ

Published: January 16 , 2025 02:31 AM IST

Updated: January 15, 2025 10:04 PM IST

1 minute Read

ബോംബെ ഹൈക്കോടതി (Photo: iStock / SJPailkar)

മുംബൈ∙പ്രതികളെ വിചാരണ കൂടാതെ ദീർഘകാലം തടവിലിടുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നു പറഞ്ഞ ബോംബെ ഹൈക്കോടതി, വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ കുറ്റാരോപിതർക്ക് ജാമ്യം നൽകണമെന്നും നിർദേശിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാളി സാമൂഹിക പ്രവർത്തകൻ റോണ വിൽസൺ, സുധീർ ധവാളെ എന്നിവർക്ക് കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ച വിധിയിലാണു ഇക്കാര്യം വ്യക്തമാക്കിയത്. 

വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 9 മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും നിർദേശിച്ചു. എൻഐഎ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതോടെയാണ് റോണ വിൽസൻ ഹൈക്കോടതിയെ സമീപിച്ചത്. 2017ൽ ഭീമ കൊറേഗാവിലെ കലാപത്തിലേക്കു നയിച്ച എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് റോണ വിൽസൺ അടക്കം 16 സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 

English Summary:
Bhima Koregaon Case: Bombay High Court grants bail, cites trial delays

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bombayhighcourt mo-judiciary-bail mo-news-common-mumbainews 6680du42s54lur93qmavpvg702


Source link
Exit mobile version