WORLD

ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ഗാസ സമാധാനത്തിലേക്ക്


ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ലോകം. 15 മാസമായി നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അന്തിമ കരടുരേഖ ഇരുകക്ഷികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൈമാറിയിരുന്നു.കഴിഞ്ഞ ദിവസം ‘ഗാസ വെടിനിര്‍ത്തല്‍ കരടുരേഖ’ ഹമാസ് അംഗീകരിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്. യുദ്ധം തുടങ്ങിയതുമുതല്‍ യു.എസും ഈജിപ്തുമായി ചേര്‍ന്ന് മധ്യസ്ഥശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന രാജ്യമാണ് ഖത്തര്‍. അതേസമയം പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയും മുന്‍പ് ഗാസാ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പില്‍ വരുത്താനായിരുന്നു അമേരിക്കയുടെ ശ്രമം.


Source link

Related Articles

Back to top button